Saturday, November 19, 2016
Saturday, November 12, 2016
മരണതന്ത്രം
ഞാൻ മരിക്കാൻ കിടക്കുമ്പോൾ ഒരുപാടുപേർ കാണാൻ വന്നുകൊണ്ടിരുന്നു. വരുന്നവരുടെ മുഖത്തുള്ള സഹതാപം എന്റെ ദയനീയസ്ഥിതി ഒരു കണ്ണാടിയിലെന്നവണ്ണം എന്നെ കാണിച്ചു. അത് അസഹനീയമായിരുന്നു. എന്നാൽ അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല. നാട്ടിലെ പൊതു ഔചിത്യബോധത്തിനനുസരിച്ച് അവർ പ്രവർത്തിക്കുന്നുവെന്നേയുള്ളൂ. എന്റെ കാര്യം തന്നെയെടുക്കാം. സിനിമ കാണുമ്പോഴൊഴിച്ച് മറ്റുള്ളവരുടെ കാര്യമോർത്ത് എനിക്ക് അനുതാപമുണ്ടാകുന്നത് എന്റെ ഏറ്റവും അടുത്ത വിരലിലെണ്ണാവുന്നവർക്ക് വിഷമം വരുമ്പോഴാണ്. എന്നിരുന്നാലും മരണവീട്ടിൽ പോകുമ്പോഴും രോഗബാധിതരെ കാണുമ്പോഴും ഞാൻ സഹതാപം പ്രകടിപ്പിക്കാറുണ്ട്. അത് ഒട്ടും തന്നെ ആഴമുള്ളതല്ല. കുറച്ചു സമയത്തിനുള്ളിൽതന്നെ എനിക്ക് തമാശപറയാനും ചിരിക്കാനും സാധിക്കാറുണ്ട്.
സന്തോഷവും സങ്കടവുമില്ലാത്ത ഒരു ലോകത്തേക്ക് പോകുന്നതിനുമുൻപുള്ള കുറച്ചുദിവസം എന്തിന് വെറുതേ ദുഃഖിച്ച് കളയുന്നു! ഞാനൊരു തന്ത്രം പുറത്തെടുത്തു. വരുന്നവരുടെ അടുത്ത് വളരെ സന്തോഷത്തിൽ പെരുമാറി. ചിലപ്പോൾ അട്ടഹസിക്കുക പോലും ചെയ്തു. തമാശകൾ പറഞ്ഞുകൊണ്ടേയിരുന്നു. ഇത് വരുന്നവരെ പരിഭ്രാന്തിയിലാക്കി. എന്റെ കൂടെ ചിരിക്കാതിരിക്കാൻ അവർക്ക് കഴിയാതായി. അത് അവരുടെ ഔചിത്യബോധത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. മരിക്കാൻ കിടക്കുന്ന എന്റെയടുത്ത് ചിരിക്കുന്നത് അവരെ ധർമസങ്കടത്തിലാക്കി. പതിയെപ്പതിയെ പതിവായി വരുന്നവർ വരാതായി. ആദ്യമായി കാണാൻ വരുന്നവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലം കാലിയാക്കി. അങ്ങനെ വളരെ ശാന്തവും സമാധാനപരവുമായ ഒരു അന്തരീക്ഷത്തിലാണ് ഞാൻ മരിച്ചത്.

Sunday, October 30, 2016
ചോറ്
ലളിതവും ഏകാന്തവുമായ പാചകം #3 - ചോറ്
[വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി. മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]
തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ കുറെ വെള്ളമെടുക്കുക. കുറച്ചധികമായാലും കുഴപ്പമില്ല. വെള്ളം തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ അതിലേക്ക് കുറച്ച് അരിയിടുക. (അരി അധികം വേണ്ട. കൃത്യമായി എത്ര വേണമെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്.) അരി പാത്രത്തിന് അടിയിൽ പറ്റിപിടിക്കാനുള്ള സാധ്യത മുൻനിർത്തി ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കാവുന്നതാണ്. അരി വെന്തോ എന്നറിയാൻ ഒരു തവിയിൽ എടുത്ത് രുചിച്ചുനോക്കുക. അരി വെന്തെന്ന് തോന്നിയാൽ സ്റ്റോവ് ഓഫ് ചെയ്യുക. ഒരു അരിപ്പ ഉപയോഗിച്ച് ചോറിൽനിന്ന് വെള്ളം ഒഴിവാക്കുക.
കുറിപ്പ്: വെള്ളം കുറച്ചാണ് എടുക്കുന്നതെങ്കിൽ ചോറ് പാത്രത്തിന് അടിയിൽ പറ്റിപിടിക്കാൻ സാധ്യതയുണ്ട്. പാചകം ചെയ്യുന്നയാൾ ഒരു പേയിങ് ഗസ്റ്റ് ആണെന്നും മറ്റൊരാളുടെ പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും കരുതുക. അങ്ങനെയെങ്കിൽ ഇത്തരം അബന്ധങ്ങളാൽ പാത്രങ്ങൾ ഉപയോഗശൂന്യമായാൽ മനഃപ്രയാസമുണ്ടാകും. അരിയുടെ അളവിന് നാലിരട്ടിയെങ്കിലും വെള്ളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

കോഴിമുട്ട പുഴുങ്ങിയത്
ലളിതവും ഏകാന്തവുമായ പാചകം #2 - കോഴിമുട്ട പുഴുങ്ങിയത്
[വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി. മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]
തയ്യാറാക്കുന്ന വിധം: ചെറിയ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക. അതിൽ കോഴിമുട്ട കഴുകിയശേഷം ഇടുക. കോഴിമുട്ട പൂർണമായും മുങ്ങിക്കിടക്കാവുന്നത്ര വെള്ളം മതിയാവും പാത്രത്തിൽ. വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യുക. മുട്ട 5 മിനുട്ടുമുതൽ 15 മിനുട്ടുവരെ ചൂടുവെള്ളത്തിൽ തന്നെ കിടക്കട്ടെ (5 മിനുട്ട് കിടന്നാൽ മുട്ട മാർദ്ദവമേറിയും 15 മിനുട്ട് കിടന്നാൽ കട്ടി കൂടിയുമിരിക്കും). അതിനുശേഷം മുട്ട തണുത്ത വെള്ളത്തിലേക്ക് മാറ്റുക.

Wednesday, October 26, 2016
ഭ്രാന്ത്
എന്തൊരു വെളിച്ചം. കണ്ണിലേക്കുതന്നെ അടിക്കുന്നല്ലോ. ജനൽ തുറന്ന് പുറത്തേക്കിറങ്ങി. കാലു വേദനിച്ചു. നേരെ നടന്നു. മൂക്ക് എവിടെയോ കൊണ്ടിടിച്ചു. ഒരു വശത്തേക്ക് തിരിഞ്ഞു നടന്നു. കയ്യിൽ എന്തോ കടിച്ചു. നിന്നു. പതുക്കെ കയ്യിലേക്ക് നോക്കി. ഒരു കൊതുക്. അടിച്ചു. കൊതുക് മരിച്ചു. കയ്യിൽ ചോരയായി. കുപ്പായത്തിൽ തുടച്ചു. ചോര കുപ്പായത്തിലായി. ആളുകളെന്ത് വിചാരിക്കും. ചോരയായ ഭാഗം കൈ കൊണ്ട് പൊത്തിപ്പിടിച്ചു. ആളുകൾ തുറിച്ചു നോക്കി. ഇഷ്ടമില്ലത്. എന്തിന് തുറിച്ച് നോക്കുന്നു. ഊരിപ്പോയ പാന്റ്സ് വലിച്ചു കയറ്റി. നേരെ നിൽക്കുന്നില്ല. ഒരു വള്ളി പറിച്ച് ചുറ്റിക്കെട്ടി. വല്ലാത്ത ക്ഷീണം. ഇരുന്നു. ഹോൺ ശബ്ദം. എന്തൊരു ശല്യം. കിടന്നു. വല്ലാത്ത ദാഹം. മൊത്തം ഒരു വെള്ള നിറം. കയ്യിൽ എന്തോ തറച്ചിരിക്കുന്നു. വലിച്ചെറിഞ്ഞു. ആരോ ഓടി വന്നു. ഒരു കാൽ പിടിച്ച് വച്ചു. മറ്റേ കാലെടുത്ത് ചവിട്ടി. കയ്യാരോ കട്ടിലിനോട് ചേർത്ത് പിടിച്ചിരിക്കുന്നു. ശക്തിയോടെ പിടച്ചു. രക്ഷയില്ല. മരിക്കും. കൊല്ലാൻ നോക്കുകയാണ്. കയ്യിൽ എന്തോ തറയ്ക്കാൻ നോക്കുന്നു. വിഷം. മരണം. ഹാ!
Tuesday, October 25, 2016
Saturday, October 22, 2016
ആദ്യത്തെ കവിത ഒരു മുൻകൂർ ജാമ്യമാണ്.
ദാഹിക്കുമ്പോൾ
കവിത
വരളുന്നു.
--------------
ശൂന്യമായ ഹൃദയം
ആളൊഴിഞ്ഞ വീട്
എന്നെ പകുക്കാൻ
ഇനിയെന്തു വേണം.
---------------------
ഞാനും ഞാനുമായുള്ള
യുദ്ധം കഴിഞ്ഞിട്ടുവേണം
ഒറ്റയ്ക്കൊന്നു ജീവിക്കാൻ.
----------------------
എവിടെയെവിടെനീ
യെന്നുതിരയുന്നഞാൻ
എന്നെത്തിരയുന്ന നീയും
തിരകളിൽ തിരയാതെ
നമ്മിൽ തിരഞ്ഞെങ്കി-
ലെന്നുഞാനാശിച്ചുപോയി.
----------------------
ഹൈക്കു വേണോ?
അതോ ട്രെക്കോ?
ഹൈക്കു മതി.
Thursday, October 6, 2016
ആശാരി
രാത്രി 10 മണി. കുമാരൻ അങ്ങേയറ്റം ഗൗരവമുള്ള ഒരു ജോലി കിടക്കയിൽ ഇരുന്നു ചെയ്യുന്നു. മകളെ ഉറക്കിയശേഷം കുമാരി കുമാരൻ ജോലി ചെയ്തുകൊണ്ടിരുന്ന നെറ്റ്ബുക്ക് എടുത്തുമാറ്റി മടിയിൽ തലവെച്ചു കിടന്നു. ഇത് ന്യായമായും കുമാരന് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. "ഇത് വേഗം മുഴുമിക്കേണ്ട ജോലിയാണ്, എഴുന്നേറ്റ് മാറിക്കിടക്ക്", കുമാരൻ ദേഷ്യപ്പെട്ടു. അത് കാര്യമാക്കാതെ കുമാരി പറഞ്ഞു: "ഒരു കഥ പറഞ്ഞു താ!". "കിള്ളാകുട്ടിയല്ലേ കഥ പറഞ്ഞുതരാൻ, മാറിക്കിടക്ക്", കുമാരൻ പറഞ്ഞു നോക്കി. "കഥ പറഞ്ഞുതരുന്നോ ഇല്ല്യോ?". ഇങ്ങനെ ഒരു ചോദ്യം വന്നാൽ പറയുന്നത് ചെയ്തുകൊടുക്കുന്നതാണ് നല്ലതെന്ന് കുമാരൻ പലപ്പോഴും അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. കൂടുതൽ തർക്കത്തിന് നിൽക്കാതെ കുമാരൻ ചോദിച്ചു:
"എന്ത് കഥയാണ് വേണ്ടത്?"
"ത്രില്ലർ!"
"'ദൃശ്യ'ത്തിലെ കഥ പറഞ്ഞു തന്നാൽ മതിയോ?"
"പോടോ. ആരും കേൾക്കാത്ത ഒരു കഥ പറഞ്ഞു താ".
"ഹും! ചോദിക്കാനെന്തെളുപ്പം!" അൽപനേരം ആലോചിച്ച് കുമാരൻ പറഞ്ഞു: "വേഗം ഉറങ്ങിക്കോണം."
"ഓ, കഥ പറ", ഉറക്കം തുളുമ്പുന്ന കണ്ണുകളാൽ കുമാരന്റെ മുഖത്തുനോക്കി കൈകൾ താലോലിച്ച് കുമാരി പറഞ്ഞു.
ഒരു ദീർഘനിശ്വാസത്തോടെ കുമാരൻ കഥ പറഞ്ഞു തുടങ്ങി.
"വളരെ പണ്ട്, ഒരു നഗരത്തിൽ ഒരു ആശാരിയുണ്ടായിരുന്നു. അതിവിദഗ്ദ്ധൻ. നഗരത്തിന്റെ മുഖച്ഛായതന്നെ ഈ ആശാരി കുറച്ചു വർഷങ്ങൾകൊണ്ട് മാറ്റിക്കളഞ്ഞു. പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ കാണപ്പെട്ട മരത്താൽ തീർത്ത അതിമനോഹരമായ ശില്പങ്ങളും, ചിത്രപണികളും അയാളുടേതായിരുന്നു. പാർക്കുകളിൽ മറ്റൊരിടത്തും കാണാത്തരീതിയിലുള്ള മരത്താൽതീർത്ത കളിയിടങ്ങളും മറ്റും ജനങ്ങളെ അമ്പരപ്പിച്ചു. "
"പെരുന്തച്ചന്റെ കഥയിൽ സസ്പെൻസ് ഒന്നും ഇല്ലല്ലോ?", കുമാരി ഉറക്കച്ചടവോടെ ചോദിച്ചു. "ഇനിയെന്തെങ്കിലും ചോദിച്ചാൽ ഞാൻ കഥ നിർത്തും.", കുമാരൻ കണ്ണുരുട്ടി.
കുമാരൻ കഥ തുടർന്നു. "ഒരുദിവസം മുതൽ ആശാരി പുതിയ ജോലിയൊന്നും ഏറ്റെടുക്കാതെയായി. കുറച്ചു ആഴ്ചകൾക്കുള്ളിൽ ഏറ്റെടുത്ത ജോലിയൊക്കെ മുഴുമിപ്പിക്കുകയും ശിഷ്യരെയൊക്കെ പറഞ്ഞുവിടുകയും ചെയ്തു. ആശാരി ഒറ്റക്കായി. അയാൾ അതിദുർലഭവും കാഠിന്യമേറിയതും വിലകൂടിയതുമായ ഒരു പ്രത്യേകമരത്തിന്റെ തടി വാങ്ങിച്ചു. അതിനയാൾക്ക് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കേണ്ടിവന്നു. ആ മരത്തടികളിൽ അയാൾ ജോലിചെയ്തു തുടങ്ങി. അയാൾ എന്തു നിർമ്മിക്കുകയാണെന്നറിയാൻ ചിലരൊക്കെ വന്നു നോക്കിയിരുന്നു. എന്നാൽ ആർക്കും ഒന്നും മനസ്സിലായില്ല. അതി സൂക്ഷ്മവും മനോഹരവുമായിരുന്നു അയാൾ ആ തടികളിൽ ചെയ്തുകൊണ്ടിരുന്ന കൊത്തുപണികൾ. എന്നാൽ കൊത്തുപണികളെല്ലാം മരപ്പലകകളുടെ ഒരു വശത്തു മാത്രമായിരുന്നു. അതായാളുടെ മാസ്റ്റർപീസായിരിക്കുമെന്ന് അതുകണ്ടവരെല്ലാം ഉറപ്പിച്ചു."
"മാസങ്ങൾ കടന്നുപോയി. ആശാരി പലപ്പോഴും ഭക്ഷണമുപേക്ഷിച്ചുപോലും ജോലി തുടർന്നു. ഒരു ദിവസം രാവിലെ ആശാരിയെ കാണാതായി. അയാൾ ജോലി ചെയ്തിരുന്നിടത്ത് മരത്തിന്റെ ഒരു പെട്ടി കാണപ്പെട്ടു. എന്നാൽ അതിനുൾവശം കാണാമായിരുന്നില്ല. ഉൾവശം പൊള്ളയാണെങ്കിൽ ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കാനുള്ള വലുപ്പം അതിനുണ്ടായിരുന്നു. അതെങ്ങനെ തുറക്കുമെന്ന് ആർക്കും മനസ്സിലായില്ല. ആളുകൾ അത്ഭുതപ്പെട്ടു. ആശാരി ചെയ്ത കൊത്തുപണികളൊന്നും ആ മരപ്പെട്ടിയിൽ കണ്ടില്ല. ഉൾവശത്തുള്ള ഭാഗത്തായിരിക്കും കൊത്തുപണികളെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആശാരി അതിനുള്ളിലുണ്ടെന്ന് ചില സംസാരമുയർന്നു. പലേമേഖലയിലുമുള്ള വിദഗ്ദ്ധർ അവിടെ വന്നെത്തി. എന്നാൽ അവർക്കൊന്നും ആശാരി അതിലുണ്ടെന്ന് സ്ഥിതീകരിക്കാനായില്ല. മൂന്നു കാര്യങ്ങൾ അവർ ഉറപ്പിച്ചു പറഞ്ഞു: ഒന്ന്, ആശാരി ജോലി ചെയ്തുകൊണ്ടിരുന്ന പ്രത്യേക തരത്തിൽപെട്ട മരത്താൽ തന്നെയാണ് ആ പെട്ടിയും നിർമിച്ചിരിക്കുന്നത്. രണ്ട്, ആശാരി അതിനുള്ളിലുണ്ടെങ്കിൽ, അവിടെകിടന്നു മരിച്ചാൽ തന്നെ ഗന്ധം പോലും പുറത്തുവരാത്തത്ര ഭദ്രമാണ് പെട്ടി. മൂന്ന്, ആ പെട്ടി പൊട്ടിക്കാതെ തുറക്കാൻ കഴിയില്ല". ആളുകൾ നിരാശരായി. പെട്ടി പൊട്ടിക്കാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യുന്നത് ആശാരിയോട് ചെയ്യുന്ന ഏറ്റവും കടുത്ത നിന്ദയായിരിക്കുമെന്ന് പൊതുവിൽ അഭിപ്രായമുയർന്നു. ഒടുവിൽ ജനങ്ങൾ നിലത്ത് വലിയ ഒരു കുഴി കുഴിച്ച് പെട്ടി അതിൽ വെച്ച് മണ്ണിട്ട് മൂടി."
കുമാരി ഉറങ്ങിയിട്ടുണ്ടായിരുന്നു. കുമാരനും ഉറക്കം വന്നു തുടങ്ങി. ഡിസംബർ ആയില്ലെങ്കിലും തണുപ്പുണ്ട്. കുമാരൻ കുമാരിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

Sunday, September 25, 2016
ലളിതവും ഏകാന്തവുമായ പാചകം -- ചപ്പാത്തിയും സബ്‌ജിയും
[മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]
വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി.
സബ്ജി
വേണ്ട സാധനങ്ങൾ:
1. ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങ്
2. ചെറിയ ഒരു സവാള അല്ലെങ്കിൽ വലിയ ഒരു സവാളയുടെ പകുതി
3. ചെറിയ ഒരു കാരറ്റ് അല്ലെങ്കിൽ വലിയ ഒരു കാരറ്റിന്റെ പകുതി
4. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങും കാരറ്റും കഴുകി തൊലി ചുരണ്ടികളഞ്ഞശേഷം ചെറുതായി മുറിച്ചിടുക. ഉള്ളിയുടെ പുറത്തെ തൊലി കളഞ്ഞശേഷം അരിയുക. ഇതെല്ലാം ഒരു പാത്രത്തിലെടുത്തശേഷം സ്ററൗവിനു മുകളിൽ വെക്കുക. മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ഇടുക. വെളിച്ചെണ്ണ കുറച്ച് ഒഴിക്കുക. സ്ററൗ ഓൺ ചെയ്യുക. ഫ്ളയിം നന്നായി കുറച്ചുവെച്ചാൽ മതി. ഒരു തവി കൊണ്ട് പതുക്കെ ഒരു മിനിട്ടുനേരം ഇളക്കുക. അതിനുശേഷം രണ്ടു കപ്പ് വെള്ളം (ഏകദേശം 300 ml) വെള്ളമൊഴിക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കുക. ഇടയ്ക്ക് ഇളക്കികൊടുക്കുന്നത് നന്നായിരിക്കും. തയ്യാറായിരിക്കുന്നു സബ്ജി ഒരു കോപ്പയിലേക്ക് മാറ്റുക.
ചപ്പാത്തി
വാങ്ങാൻ കിട്ടും. ഇന്ത്യൻ സ്റ്റോറുകൾ കുറവും ഇന്ത്യക്കാരെ കണികാണാൻപോലും കിട്ടാത്ത സ്ഥലവുമാണെങ്കിൽ സൂപ്പർമാർക്കറ്റിൽ പോയി 'ടോർട്ടിയ' (Tortilla) സംഘടിപ്പിക്കുക. ചൂടാക്കിയെടുക്കാൻ മറക്കരുത്.

Monday, September 19, 2016
പച്ചക്കറി
ഉരുളക്കിഴങ്ങ്, തക്കാളി, സവാള, കാരറ്റ് എന്നിവ ഓരോന്നു വീതം ഞാൻ ഫ്രിഡ്ജിൽ നിന്നും എടുത്തു. സവാളയും കാരറ്റും പകുതി മുറിച്ച് ബാക്കി തിരികെ വച്ചു. ഒരു കത്തിയെടുത്ത് ഉരുളക്കിഴങ്ങിന്റെ തൊലി ചുരണ്ടിക്കളഞ്ഞു. എന്നിട്ട്, തലങ്ങനേയും വിലങ്ങനേയും മുറിച്ച് കുറുകെ അരിഞ്ഞിട്ടു. തക്കാളി എട്ട് സമഭാഗങ്ങളായി മുറിച്ചിട്ടു. കാരറ്റ് ഞാൻ വട്ടത്തിലുള്ള കഷണങ്ങളായാണ് മുറിച്ചത്. സവാളയുടെ പുറത്തെ തൊലി കളഞ്ഞ ശേഷം ഒന്നു കുറുകെ മുറിച്ച് അരിഞ്ഞിട്ടു. കണ്ണിൽ വെള്ളം നിറഞ്ഞത് ഞാൻ കാര്യമാക്കിയില്ല. ഒരു പാത്രത്തിൽ ഇവയെല്ലാം ഇട്ടതിനുശേഷംകുറച്ച് വെള്ളമൊഴിച്ചു. സ്റ്റൗ ഓൺ ചെയ്ത ശേഷം പാത്രം അതിനു മുകളിൽ വെച്ചു.
വെള്ളം തിളച്ചുതുടങ്ങി. അപ്പോഴാണ് ഞാനൊരു കാര്യം ആലോചിച്ചത്. ഓരോ പച്ചക്കറിക്കും ഓരോ വേവാണല്ലോ. അപ്പോൾ ഓരോന്നും പ്രത്യേകം പ്രത്യേകം വേവിക്കണ്ടേ? അതിനൊന്നും സമയമില്ല. അപ്പോളെന്തു ചെയ്യും? ഉരുളക്കിഴങ്ങാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പച്ചക്കറി. അതിന്റെ വേവാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ഇതു മനസ്സിലാക്കിയ തക്കാളിയും, സവാളയും കാരറ്റും വെള്ളത്തിൽ കിടന്ന് ശബ്ദമുണ്ടാക്കിത്തുടങ്ങി. ഞാനത് കാര്യമാക്കാനേ പോയില്ല. അടുക്കളയിലെ രാജാവ് പാചകക്കാരനാണ്, അല്ലാതെ വെറും പച്ചക്കറിയല്ല. ഉരുളക്കിഴങ്ങിന്റെ വേവാവാറായപ്പോൾ മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, വെളിച്ചെണ്ണ ഇവ ചേർത്ത് കുറച്ചുകൂടെ വേവിച്ചു. ഉരുളക്കിഴങ്ങിന്റെ വേവായപ്പോൾ ഞാൻ സ്റ്റൗ ഓഫ് ചെയ്തു.
ചപ്പാത്തിയുടെ കൂട് പൊളിച്ച് മൂന്നെണ്ണം എടുത്തു ചൂടാക്കി. അതിലൊന്നെടുത്ത് കറി കൂട്ടി കഴിച്ചുതുടങ്ങിയപ്പോഴാണ് ഉപ്പിടാൻ മറന്നുപോയത് മനസ്സിലായത്. ആവശ്യത്തിന് ഉപ്പെടുത്തത് കറിയിൽ ചേർത്തശേഷം ഞാനെന്റെ അത്താഴം മുഴുമിച്ചു.

Friday, September 2, 2016
ആത്മശാന്തി
ആകാശത്തിന്റെ അതിരുകളിലൊന്നിൽ ഞാനൊരു ഞാലിപ്പൂവൻ വാഴത്തൈ നട്ടു. നൂറ്റാണ്ടുകളെടുത്ത് അത് കുലച്ചു. കുല മൂക്കാൻ അത്രത്തോളം കാലം പിന്നെയുമെടുത്തു. കുല വെട്ടി. കോടിക്കണക്കിന് പഴങ്ങളുണ്ടായിരുന്നു കുലയിൽ. എന്റെ മുടിയിഴകൾ കുറച്ച് പിഴുത് ഏച്ചുകെട്ടി കുല ഞാൻ ചന്ദ്രനിൽ കെട്ടിത്തുക്കിയിട്ടു. പുക കൊള്ളിയ്ക്കണമല്ലോ. ഞാനൊരു കാടു കത്തിച്ചു. ചന്ദ്രന്റെ സ്ഥാനം മാറി മാറി വരുന്നതിനാൽ കുറെ കാടുകൾ കത്തിക്കേണ്ടി വന്നു. ഒടുവിൽ കുല പഴുത്തു. രണ്ടു പഴങ്ങൾ ചന്ദ്രനു കൊടുത്തു. ബാക്കിയുള്ളതിൽ പകുതി നക്ഷത്രങ്ങൾക്ക് കൊടുത്തു. ബാക്കി ഞാൻ കഴിച്ചു.
ഒരുവിധം വയറു നിറഞ്ഞപ്പോൾ ഞാനുറങ്ങാൻ തീരുമാനിച്ചു. വലതുകാൽ പശ്ചിമഘട്ടത്തിലും, ഇടതുകാൽ പൂർവഘട്ടത്തിലും, തല സത്പുരയിലും കഴുത്ത് വിന്ധ്യയിലും താങ്ങിനിർത്തി. അരഭാഗത്തിന് താങ്ങൊന്നും കിട്ടിയില്ല. കൈ തലഭാഗത്തേക്കുയർത്തി ഹിമാലയൻ നിരകളിൽ നിന്നും ഏതോ ഒരു പർവതം പിഴുതെടുത്ത് അരഭാഗത്ത് ഘടിപ്പിച്ചു. അത് മഞ്ഞുപർവതമായിരുന്നു. വല്ലാത്ത തണുപ്പ്.ഒരുപാട് മരങ്ങളിൽ നിന്ന് ഇലകൾ ഊർന്നെടുത്ത് അതിന്റെ മുകളിൽ വെച്ചു. തണുപ്പിന് അല്പം ആശ്വാസം ലഭിച്ചു. അങ്ങനെ ഞാൻ സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീണു.
നൂറ്റാണ്ടുകളൊരുപാട് കഴിഞ്ഞുകാണും. വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയപ്പോഴാണ് കണ്ണു തുറന്നത്. അത്ഭുതം കൊണ്ടുഞാൻ അന്ധാളിച്ചുപോയി. ഒരു ഉറുമ്പ് എന്റെ ഒരു മുടിയിഴയിൽ പിടിച്ച് തലഭാഗത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നു. എന്റെ കൈകളും കാലുകളും എന്റെ മുടിയിഴകൾ കൊണ്ട് കെട്ടിയിട്ടുണ്ട്. സത്പുരയുടെ താഴ്വാരത്തിലൂടെ ഉറുമ്പെന്നെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു ചെറിയ പെൺകുട്ടിയും ഒരു ചെറിയ ആൺകുട്ടിയും ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. കറി വെക്കാൻ വെച്ച സോഡാമൂടിയിലെ വെള്ളത്തിൽ ഉറുമ്പെന്നെ വലിച്ചുകൊണ്ടിട്ടു. അങ്ങനെ ഞാനും ഉറുമ്പും മുങ്ങിമരിച്ചു. മരിക്കുമ്പോൾ ഞാനെന്റെ തള്ളവിരലുകൾ ഉള്ളംകൈയിലേക്ക് ചേർത്തുവെച്ച് മറ്റുവിരലുകളാൽ ചുറ്റിപിടിച്ചിരുന്നു. പെൺകുട്ടി വിളിച്ചു പറഞ്ഞു: 'ടോ, വീട്ടുകാരാ, കുറച്ച് വെള്ളം കൊണ്ടുവാ. കറിവെക്കാൻ വെച്ച വെള്ളത്തിൽ ഒരു ഉറുമ്പും ഒരു പ്രാണിയും ചത്തു കിടക്കുന്നു.' വീട്ടുകാരൻ ഒരു ചിരട്ടയുമായി വെള്ളമെടുക്കാൻ പോയി. വീട്ടുകാരി ഒരു ചുള്ളിക്കമ്പെടുത്ത് രണ്ടു കുഴി കുഴിച്ച്, അതിലൊന്നിൽ ഉറുമ്പിനെയും മറ്റേതിൽ എന്നെയും വച്ചു. അതിനുശേഷം അവളുടേതായ ഒരു മന്ത്രം ചൊല്ലുകയും മൂന്നുതവണ ഞങ്ങളുടെ കുഴികൾക്കുമുകളിൽ മണ്ണുവിതറുകയും ചെയ്തു. അത്ഭുതാവഹവും മധുരോദാരവുമായ ആ മന്ത്രം കേട്ട് എനിക്ക് ആത്മശാന്തി ലഭിച്ചു. അവൾ കുഴികൾ മൂടി. വീട്ടുകാരൻ കൊണ്ടുവന്ന വെള്ളത്തിൽ കുറച്ചെടുത്ത് കുഴികൾക്കു മുകളിൽ തളിക്കുകയും ബാക്കിയുപയോഗിച്ച് കറി വെക്കുകയും ചെയ്തു.

Sunday, August 21, 2016
കൊങ്കൺ
ഒരു ദിവസം സന്ധ്യക്ക് കുമാരനും കുമാരിയും എന്റെ വീട്ടിൽ കയറി വന്നു. കുറച്ചു ദിവസം മുൻപ് രണ്ടുപേരും കൂടെ മുംബൈക്ക് പോയതാണ്. തിരിച്ചു വരുന്ന വഴി താക്കോലെടുക്കാൻ വന്നതാണ്. കുമാരൻ നേരെ വന്ന് കോലായിലുള്ള കസേരയിൽ ഇരുന്നു. കുമാരി ഇരിക്കാൻ നിന്നില്ല. യാത്രാക്ഷീണമുണ്ടെന്നും വേഗം താക്കോൽ എടുത്തുതരാനും പറഞ്ഞു. കുമാരന്റെ കണ്ണുകൾ ദൂരെയെവിടെയോ ഉറപ്പിച്ചിരുന്നു.
'യാത്ര എങ്ങനെയുണ്ടായിരുന്നു?', ഞാൻ ചോദിച്ചു. കുമാരന്റെ മറുപടി പെട്ടെന്നായിരുന്നു: 'ജീവിതം കൊങ്കൺ പാതയിലൂടെയുള്ള യാത്രപോലെയാണ്. അന്ധകാരം നിറഞ്ഞ തുരങ്കങ്ങൾ വന്നുകൊണ്ടേയിരിക്കും'. 'തുരങ്കങ്ങൾക്കിടയിലുള്ള അതിമനോഹരമായ ഭൂപ്രദേശങ്ങളെപറ്റി പറയാത്തതെന്ത്?', ശുഭാപ്തിവിശ്വാസിയായ കുമാരി ചോദിച്ചു. പിന്നെയവൾ എന്നോടു പറഞ്ഞു: 'സന്ദീപ് പോയിട്ടില്ലല്ലോ? കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻയാത്ര തീർച്ചയായും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. എത്രയെത്ര മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, കുഞ്ഞരുവികളും, പുഴകളും, മലകളും, കാടുകളുമാണ് ഞങ്ങൾ കണ്ടത്!'. മഴക്കാലം കഴിഞ്ഞു വസന്തം തുടങ്ങുമ്പോൾ പോകുന്നതായിരിക്കും നല്ലത്.' പെട്ടെന്ന് കുമാരൻ മൊഴിഞ്ഞു: 'കാകഃ കാകഃ പികഃ പികഃ!'. 'എന്താ സംഭവം?', ഞാൻ ചോദിച്ചു. 'കാക്ക കാക്കയും കുയിൽ കുയിലുമാണെന്ന്!', മറുപടി തന്നത് കുമാരിയായിരുന്നു. 'എന്നു വച്ചാൽ?', എന്റെ സംശയം തീർന്നില്ല. 'ഒരു ശ്ലോകത്തിന്റെ ഒരു വരിയാണ്. രണ്ടും കറുപ്പാണെങ്കിലും വസന്തകാലം വന്നാൽ കാക്ക കാക്കയാണെന്നും കുയിൽ കുയിലാണെന്നും മനസ്സിലാവുമെന്ന്'. 'അതെങ്ങനെ?'. 'മണ്ടൻ! കുയിൽ പാടില്ലേ?'. 'ഓ! അങ്ങനെ. അതിപ്പോൾ പറയാൻ കാര്യം?'. 'ഇടയ്ക്കിടയ്ക്ക് പറയുന്നതാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല.', കുമാരി പറഞ്ഞു. ഞാൻ താക്കോലെടുത്തു കൊടുത്തു. കുമാരൻ അപ്പോഴും ദൂരെയെവിടെയോ നോക്കിയിരിക്കുകയായിരുന്നു. താക്കോൽ കിട്ടിയെന്നറിഞ്ഞപ്പോൾ പതുക്കെയെഴുന്നേറ്റ് 'കാകഃ കാകഃ പികഃ പികഃ!' എന്ന് പിറുപിറുത്ത് നടന്നു തുടങ്ങി. 'ഇതെന്താ ഇങ്ങനെ?', ഞാൻ കുമാരിയോട് ചോദിച്ചു. 'ദൂരയാത്ര കഴിഞ്ഞു വന്നാൽ ഇങ്ങനെയാ. കുറച്ചു കഴിഞ്ഞാൽ മാറിക്കോളും'. കുമാരി കുമാരന്റെ പുറകെ ചെന്നു.

Wednesday, August 10, 2016
മണ്ണാച്ഛൻ
എന്റെ മുറിയിൽ ഒരു മണ്ണാച്ഛൻ ഉണ്ടായിരുന്നു. അത് മുറിയുടെ മൂലയ്ക്ക് വല കെട്ടുകയും ചെറിയ പ്രാണികളെയും മറ്റും പിടിച്ച് തിന്നുകയും ചെയ്തുപൊന്നു. ഒരു ദിവസം വെറുതെ കിടക്കുമ്പോൾ ഞാൻ ആ മണ്ണാച്ഛനെ കണ്ടു. എനിക്കതിനോട് അതിയായ സഹാനുഭൂതി തോന്നി. എനിക്കത് എന്തൊരു വലിയ സേവനമാണ് ചെയ്യുന്നത്! ചെറിയ പ്രാണികൾ ഒരുപാടുള്ള സ്ഥലമാണ് എന്റേത്. അവയിൽ മുറിയിലെത്തുന്ന വിരുതന്മാരെ നിയന്ത്രിക്കുന്നതിൽ ആ മണ്ണാച്ഛൻ ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ വലത്തെ തുടയിൽ എന്തോ കടിച്ച ഒരു കല, നല്ല ചൊറിച്ചിലും. പതിയെ പതിയെ ആ കലയുടെ ചുറ്റിലും കുത്തുകുത്തായി ചിണർത്തു പൊന്തി. 'മണ്ണാച്ഛനാണ്, വേഗം പോയ് ഡോക്ടറെ കാണിക്ക്', വീട്ടുകാർ പറഞ്ഞു. ഞാൻ പോയി ഒരു ആയുർവേദ ഡോക്ടറെ കണ്ടു. 'മണ്ണാച്ഛനാണ്, കുറച്ച് കൂടിയ ഇനമാണ്. പതിനാല് പൊതി കഷായം എഴുതുന്നുണ്ട്. നല്ല കയ്പുണ്ടാകും. കുറച്ച് കൽക്കണ്ടവും വാങ്ങിക്കോളൂ.' ഞാൻ കഷായവും കൽക്കണ്ടവും വാങ്ങി വീട്ടിലെത്തി. മുറിയിൽ കയറിയപ്പോൾ ആ മണ്ണാച്ഛനുണ്ട് സുഖമായി വലയിൽ ഇരിക്കുന്നു. ഞാനൊരു ചൂലെടുത്ത് അതിനെ അടിച്ചു കൊന്നു. അന്നത്തെ ഉറക്കം അത്ര സുഖകരമായിരുന്നില്ല. അത് ചൊറി, കയ്പ്, പ്രാണികൾ, കുറ്റബോധം ഇവയിലേതൊക്കെകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.

Monday, August 1, 2016
നടത്തം
എഴുതാനുള്ളത് എഴുതിയും, പറയാനുള്ളത് പറഞ്ഞും, ചെയ്യാനുള്ളത് ചെയ്തും, ചിന്തിക്കാനുള്ളത് ചിന്തിച്ചും തീരണം. അതുകഴിഞ്ഞാൽപിന്നെ നേരെയങ്ങ് നടന്നുപോകാം.
Sunday, July 31, 2016
കലയ്ക്കും സ്പോർട്സിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം
അടുത്ത വീട്ടിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മിടുക്കിയായ പൊന്നു കുമാരന്റെ വീട്ടിൽ വരുകയും കുമാരനെ അന്വേഷിക്കുകയും ചെയ്തു. ലോകം മുഴുവൻ തന്റെ ശാന്തത ഭഞ്ജിക്കാൻ ശ്രമിക്കുകയാണെന്നമട്ടിൽ മനസ്സില്ലാമനസ്സോടെ കുമാരൻ ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിവന്നു. അവൾക്ക് ഇംഗ്ലീഷിൽ ഒരു പ്രസംഗം തയ്യാറാക്കികൊടുക്കണം. 'കലയ്ക്കും സ്പോർട്സിനും നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം', ഇതായിരുന്നു വിഷയം. കുമാരന്റെയുള്ളിൽ അമർഷം നീറിപ്പുകഞ്ഞു. കുട്ടികളെ വഴിതെറ്റിക്കുന്ന നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റിയാണെങ്കിൽ ആ നിമിഷം ഒരൊന്നാന്തരം പ്രസംഗം കുമാരൻ തയ്യാറാക്കികൊടുത്തേനെ. സ്പോർട്സിനോ കലയ്ക്കോ കുമാരന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല. നാട്ടിലുള്ളപ്പോൾ കുമാരൻ വീട്ടിനു പുറത്തിറങ്ങാറില്ല; എന്തിന്, മുറിയ്ക്ക് പുറത്തുപോലും വല്ലപ്പോഴുമേ വരൂ. ഇനി കലയെപ്പറ്റി പറയുകയാണെങ്കിൽ കുമാരി സമയമെടുത്ത് തയ്യാറാക്കുന്ന ചിത്രങ്ങൾ (എന്റെ അഭിപ്രായത്തിൽ കുമാരി ഒരു നല്ല കലാകാരിയാണ്. ലാൻഡ്സ്‌കേപ്സ് ചെയ്യാനാണ് കൂടുതൽ മിടുക്ക്) ചുമരിൽ തൂക്കാൻ മനസ്സിലാമനസ്സോടെയാണ് കുമാരൻ സമ്മതിക്കാറ്. കളങ്കമില്ലാത്ത വെള്ളചുമരാണ് ഏറ്റവും മനോഹരം എന്നാണു കുമാരന്റെ പക്ഷം. ഇതിനെല്ലാമുപരി ഒരു ലേഖനമോ പ്രസംഗമോ തയ്യാറാക്കിയുള്ള ശീലമൊന്നും കുമാരനില്ല.
അമർഷം കുമാരന്റെ കണ്ണുകളിലൂടെ നുരഞ്ഞുപൊങ്ങി. കണ്ണുകൾ ചുവന്നു. എന്നാൽ അമർഷം മുഖത്തറിയാതിരിക്കാൻ കുമാരൻ ആവുന്നതും ശ്രമിച്ചു. 'നോ' പറയുന്നത് കുമാരന് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊന്നുവിനോട് രണ്ടുമണിക്കൂർ കഴിഞ്ഞുവരാൻ കുമാരൻ പറഞ്ഞു. കുമാരൻ തന്റെ മുറിയിലേക്ക് പോയി. കൂടെ കുമാരിയും ചെന്നു. കുമാരൻ വെറുതെ കട്ടിലിൽ കിടക്കുന്നതുകണ്ട് കുമാരി പറഞ്ഞു: 'നമ്മുടെ പൊന്നുവല്ലേ. ഒന്നെഴുതികൊടുക്ക്'. 'അത്ര നിർബന്ധമാണെങ്കിൽ നീയെഴുതിക്കൊടുക്ക്', കുമാരൻ ദേഷ്യത്തോടെ പറഞ്ഞു. പറഞ്ഞിട്ട് കാര്യമില്ലെന്നുള്ള രീതിയിൽ കുമാരി മുറിയ്ക്ക് പുറത്തുപോയി.
അഭിമാനക്ഷതം കുമാരന് സഹിക്കില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്. കുമാരൻ എഴുന്നേറ്റ് ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രസംഗമെഴുതാൻ തുടങ്ങി. അറിയാത്ത ഏതൊക്കെയോ ആൾക്കാർ കലയെപ്പറ്റിയും സ്പോർട്സിനെപറ്റിയും പറഞ്ഞത് മഹത്തരമായ വചനങ്ങളാണെന്ന മട്ടിൽ കുമാരൻ പ്രസംഗത്തിലുൾപ്പെടുത്തി. പുട്ടിന് തേങ്ങയെന്നപോലെ ചില കടുകട്ടി വാക്കുകൾ ഇടയ്ക്കിടയ്ക്ക് തിരുകികയറ്റി. അവ കുമാരനും പുതിയ വാക്കുകളായിരുന്നു. അധികമൊന്നും സംസാരിച്ചോ എഴുതിയോ ശീലമില്ലാത്ത കുമാരൻ വളരെ ചുരുങ്ങിയ വാക്കുകളിൽ പ്രസംഗമൊതുക്കി കുറച്ചുമുൻപ് ഭഞ്ജിക്കപ്പെട്ട ഉറക്കം തുടർന്നു.
സംതൃപ്തമായ ഒരുറക്കത്തിനുശേഷം ഉണർന്നപ്പോൾ പൊന്നുവിന്റെ ശബ്ദം കോലായിൽനിന്ന്(*) കേട്ടു. കുമാരൻ ധൃതി കൂട്ടാതെ പ്രസംഗമെടുത്ത് ചെന്നു. പൊന്നു വന്നതേയുള്ളൂ. അവളോട് കുമാരൻ ഇരിക്കാൻ പറഞ്ഞു. കുമാരന്റെ ദേഷ്യമൊക്കെ നല്ലൊരുറക്കത്തോടെ പമ്പകടന്നിട്ടുണ്ടായിരുന്നു. കുമാരൻ തന്റെ പ്രസംഗം വളരെ ഭവ്യതയോടെ പൊന്നുവിന് കൊടുത്തു. വായിച്ച് നോക്കി സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു. പ്രസംഗം വായിക്കുന്തോറും പൊന്നുവിന്റെ മുഖത്തിൽ പ്രകടമായ ചില വിചിത്രഭാവങ്ങൾ കുമാരനെ ഉത്കണ്ഠാകുലനാക്കി. കുളിക്കുകയായിരുന്ന കുമാരി കുളികഴിഞ്ഞു തോർത്തുമുണ്ട് മുടിയിൽചുറ്റി കൈയിലൊരു കടലാസുമായി വന്നു. 'എന്തായിത്!', കുമാരനമ്പരന്നു. 'പ്രസംഗം', എന്നു പറഞ്ഞു കുമാരി കടലാസ് പൊന്നുവിന് കൊടുത്തു. കുമാരൻ ആകെ വിളർത്തു. കുമാരനെഴുതിയ പ്രസംഗം വായിച്ച് കരയാറായിരുന്ന പൊന്നു ആർത്തിയോടെ കുമാരി കൊടുത്ത പ്രസംഗം വായിച്ചു. കുമാരൻ വിയർത്തുകൊണ്ടിരുന്നു. വായിച്ചു കഴിഞ്ഞു പൊന്നു സന്തോഷത്തോടെ പറഞ്ഞു: "ചേച്ചി എഴുതിയതാണോ? കൊള്ളാം. എനിക്കിതുമതി. ചേട്ടനെഴുതിയത് കുറച്ച് ബുദ്ധിമുട്ടുള്ളതാ". "മോൾ ചേട്ടനെഴുതിയതും കൂടെ എടുത്തോ. എന്നിട്ട് രണ്ടും കൂടെ മിക്സ് ചെയ്ത് പ്രസംഗിച്ചോ", കുമാരി പറഞ്ഞു. പൊന്നു കുമാരന്റെ പ്രസംഗം എടുത്തില്ലെങ്കിൽ അന്നു മുഴുവൻ കുമാരൻ മൂഡോഫ് ആയി ഇരിക്കുമെന്ന് കുമാരിക്ക് അറിയാമായിരുന്നു. പൊന്നു രണ്ടു പ്രസംഗവുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. കുമാരൻ ഒന്നും സംസാരിക്കാതെ നേരെ സുഹൃത്തായ എന്റെ വീട്ടിലേക്ക് വന്നു. കാര്യം മുഴുവൻ ഞാൻ ചോദിച്ച് മനസ്സിലാക്കി കുമാരനെ സമാധാനിപ്പിച്ചു വിട്ട്, ഉടനെത്തന്നെ ഇവിടെ എഴുതുകയും ചെയ്തു.
* കോലായിയെ ഉമ്മറം എന്ന് ചില പച്ചപ്പരിഷ്ക്കാരികൾ പറയാറുണ്ട്. ഞാനാക്കൂട്ടത്തിലുള്ളവനല്ല.

പുഴ
ബസ്സങ്ങനെ കുലുങ്ങികുലുങ്ങി പുഴക്കരയിലുള്ള സ്റ്റോപ്പിൽ നിർത്തി. വൈകുന്നേരം വരെ ജോലി ചെയ്ത് ക്ഷീണിച്ചവരായിരുന്നു ബസ്സിലധികവും. അവരെല്ലാം പുഴയെ ആർത്തിയോടെ നോക്കി. അവർക്കെല്ലാം പുഴയിലേക്കെടുത്തു ചാടാനും, മുങ്ങികുളിക്കാനും, ആർത്തുല്ലസിക്കാനും കൊതിയുണ്ടായിരുന്നു. ഇതെല്ലാം എത്ര കണ്ടതാണെന്ന മട്ടിൽ ബസ്സ് കുലുങ്ങികുലുങ്ങി വീണ്ടും ഓടിത്തുടങ്ങി.
Wednesday, July 27, 2016
മായ
മായ എന്റെ അനുജത്തിയാണ്. സാധാരണ അനുജത്തിമാരോട് തോന്നാറുള്ള ഇഷ്ടമോ വാത്സല്യമോ എനിക്കവളോടില്ല. മറിച്ച് അവളെകാണുമ്പോഴും അവളെകുറിച്ചോർക്കുമ്പോഴും എനിക്ക് അത്ഭുതവും ദേഷ്യവുമാണുണ്ടാകാറ്. ഇതിനുള്ള വ്യക്തവും ശക്തവുമായ നിരവധി കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
എനിക്ക് ബോധമുദിച്ച് തുടങ്ങിയ പ്രായമായപ്പോഴാണ് മായ ജനിച്ചത്. തുടക്കത്തിൽ ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനമ്മമാരുടെ സ്നേഹം മുഴുവൻ അവൾ പിടിച്ച് പറ്റുമോ എന്നുള്ള കുശുമ്പും എനിക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകൾ അങ്ങനെ സന്തോഷകരമായി കടന്നുപോയി. അവൾ മുട്ടിടിഴഞ്ഞു തുടങ്ങിയ കാലം മുതലാണ് എന്റെ കഷ്ടകാലം തുടങ്ങിയത്. അവൾ മുട്ടിടിഴഞ്ഞ ആദ്യ ദിവസം ചെയ്ത കാര്യം എന്താണെന്നറിയാമോ? ഒരു കയറിന്റെ കഷണമെടുത്ത് മുട്ടിടിഴഞ്ഞുവന്ന് എന്റെ ഷൂവിനുള്ളിലിട്ടു. നഴ്‌സറി സ്‌കൂളിൽ പോകാൻ തിരക്കിട്ട് ഷൂ ഇട്ടപ്പോൾ പാമ്പാണെന്ന് കരുതി ഞാനാർത്തുവിളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. അതിനു ശേഷം ഓരോ ദിവസവും എന്നെ കഷ്ടപ്പെടുത്തുന്നതിലും ബുദ്ധിമുട്ടിക്കുന്നതിലും പേടിപ്പിക്കുന്നതിലുമായിരുന്നു മായയുടെ മുഴുവൻ ശ്രദ്ധയും. ജീവനുള്ള പല്ലി, എട്ടുകാലി എന്നിവയെ കുഞ്ഞികൈകളാൽ പിടിച്ച് ഞാനുറങ്ങുമ്പോൾ എന്റെ മുഖത്തിടുക തുടങ്ങിയ കലാപരിപാടികൾ ദിവസവും തുടർന്നുപോന്നു. അവളോടുള്ള സ്നേഹകൂടുതൽ കാരണം എന്റെ പരാതികൾ അച്ഛനമ്മമാർ വകവെച്ചില്ല.
അവൾ വലുതാവുന്തോറും അവളുടെ വികൃതിയുടെ ആഴവും പരപ്പും കൂടിവന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു കത്തുകിട്ടി. ഒരു പ്രണയലേഖനം. തന്നത് എന്റെ ക്ലാസിൽ പഠിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി. പകർത്തിയെഴുതാൻ എന്റെ നോട്ടുബുക്ക് വാങ്ങിയശേഷം കത്ത് അതിനുള്ളിൽ വെക്കുകയാണ് ചെയ്തത്. വീട്ടിലെത്തിയപ്പോഴാണ് ഞാനിത് കണ്ടത്. അവളുടെ കൈപ്പട തന്നെ. പിറ്റേ ദിവസം അതിന് പ്രാണായാർദ്രമായ ഒരു മറുപടി ഞാനവൾക്ക് നൽകി. എന്നെ ഹെഡ്‌മാസ്റ്റർ വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഞാൻ മനസ്സിലാക്കിയത്. ഒരു കാര്യം ഞാൻ മനസ്സിലാക്കി. കത്ത് അവളെഴുതിയതല്ല. ഹെഡ്‌മാസ്റ്റർ എന്നെ പൊതിരെ തല്ലുകയും മുന്നറിയിപ്പ് നൽകി വിടുകയും ചെയ്തു. വീട്ടിലെത്തി ഞാൻ മായയെ ചോദ്യം ചെയ്തു. അവളാണ് എന്നെ പറ്റിക്കാൻ ക്ലാസ്മേറ്റിന്റെ കൈപ്പടയിൽ എനിക്ക് കത്തെഴുതിയതെന്ന് എനിക്ക് മനസ്സിലായി. എന്റെ ക്ലാസ്മേറ്റിനെ ഇതുവരെ അറിയാത്ത മായ എങ്ങനെ അവളുടെ കൈപ്പടയിൽ അവളുടെ പേരുവെച്ച് കത്തെഴുതി എന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ഭയവുമാണ് എന്റെ മനസ്സിൽ കടന്നുവരുന്നത്.
എൻജിനീയറിങ് കഴിഞ്ഞതിനുശേഷം എനിക്കൊരു ജോലി കിട്ടി. വീട്ടിലെത്തിയപ്പോൾ മായയുടെ നേതൃത്വത്തിൽ എനിക്ക് വൻ സ്വീകരണമാണ് നൽകിയത്. അവൾ എനിക്കുവേണ്ടി ഗംഭീരമായ ഒരു സദ്യയൊരുക്കി. പുതിയ വസ്ത്രങ്ങൾ വാങ്ങിതന്നു. അതിനുശേഷം എന്നെ പിടിച്ചിരുത്തി സംസാരിച്ചു തുടങ്ങി. എന്നിൽ അഹങ്കാരം ജനിപ്പിക്കതക്ക രീതിയിൽ ഞാൻ നേടിയത് വലിയ ഒരു നേട്ടമാണെന്നും അത് മറ്റാർക്കും അത്ര എളുപ്പമല്ലെന്നും അവൾ എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. തെറ്റാണെങ്കിൽകൂടി കാര്യങ്ങൾ ആൾക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ അവളേക്കാൾ കഴിവുള്ള മറ്റൊരാളെയും ഞാനിതുവരെ കണ്ടിട്ടില്ല. രണ്ടു മണിക്കൂറോളം സംസാരിച്ച് അവൾ മനപ്പൂർവം എന്നെ ഒരു അഹങ്കാരിയാക്കി മാറ്റി. അഹങ്കാരത്തിന് ക്ഷതം പറ്റുമ്പോഴുള്ള വേദന ചെറുതല്ലല്ലോ! പല സംഭവങ്ങളാലും എന്റെ അഹങ്കാരം തകർന്ന് തരിപ്പണമായി. ഇതെനിക്ക് മാനസികമായി വലിയ ആഘാതമായി. പിന്നെയും പിന്നെയും മായയൊരുക്കുന്ന കെണിയിൽ വീഴുന്നത് ഞാനൊരു പതിവാക്കി.
ഞാൻ രാവും പകലും ജോലി ചെയ്ത് നന്നായി പണം സമ്പാദിച്ചു. എന്നെ പഠിപ്പിക്കാൻ എന്റെ അച്ഛനമ്മമാർക്ക് ഒരുപാട് പണമൊന്നും ചെലവായിട്ടില്ല. ഞാൻ കഷ്ടപ്പെട്ട് എപ്പോഴും ഗവൺമെന്റ് സ്‌കൂളുകളിലെ കോളജിലുമാണ് പഠിച്ചത്. എന്നാൽ മായ ഒട്ടും തന്നെ പഠിക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. അവളുടെ ബുദ്ധിശക്തിയെക്കുറിച്ച് വായനക്കാർക്ക് സംശയമൊന്നുമുണ്ടാകില്ലല്ലോ? അവൾ മനപ്പൂർവം പഠിക്കാത്തതായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതുന്നതിൽ അവൾ ഒട്ടും തന്നെ താല്പര്യം കാണിച്ചില്ല. എന്നാൽ തനിക്ക് പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ചേരണമെന്ന് വാശി പിടിക്കുകയും ചെയ്തു. വലിയ സമ്പാദ്യമൊന്നുമില്ലാത്ത ഞങ്ങളുടെ അച്ഛനമ്മമാരോട് ഇങ്ങനെ വാശി പിടിക്കുന്നത് എന്റെ സമ്പാദ്യം മുഴുവൻ അടിച്ചെടുക്കാനാണെന്നതിനു സംശയമൊന്നുമില്ലല്ലോ. അങ്ങനെ തന്നെ സംഭവിച്ചു. അവൾ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. എന്റെ അക്കൗണ്ട് കാലിയായി. മാത്രമല്ല ഞാൻ വലിയൊരു തുകയ്ക്ക് കടക്കാരനുമായി.
മായയുടെ ശല്യം ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുന്നു. അവളെങ്ങനെയാണ് ഈ മായാജാലമൊക്കെ പഠിക്കുന്നതെന്നാണ് എനിക്കത്ഭുതം. അവളെക്കുറിച്ചോർക്കുമ്പോഴേ എനിക്കിപ്പോൾ ദേഷ്യമാണ്. അവളുടെ മായാജാലത്തിൽ നിന്നെങ്ങനെ രക്ഷപ്പെടാമെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.

Sunday, July 17, 2016
ഫലേച്ഛ കൂടാതെയുള്ള കർമം
ഫലേച്ഛ കൂടാതെയുള്ള കർമമാണ് കർമവുമായുള്ള ബന്ധനം ഇല്ലാതാക്കുവാൻ ഉചിതമെന്ന് മിക്കവരും കേട്ടുകാണും. കുമാരനും കുമാരന്റെ സുഹൃത്തായ ഞാനും ഇത് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. കുമാരൻ ഇതെങ്ങനെ പ്രാവർത്തികമാക്കൻ ശ്രമിക്കുന്നു എന്നതിനെകുറിച്ചാണ് ഈ ലേഖനം.
1. വൃദ്ധർക്കും മറ്റ് ബുദ്ധിമുട്ടുള്ളർക്കും ബസുകളിൽ സീറ്റൊഴിഞ്ഞു കൊടുക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യയിൽ തന്നെ മറ്റുചിലയിടങ്ങളിൽ ഇതത്രത്തോളമൊരു കീഴ്വഴക്കമായി ഞാൻ കണ്ടിട്ടില്ല. കുമാരൻ ഇത് വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരാളാണ്. കുമാരൻ ബസിൽ കയറി സീറ്റിലിരിക്കുകയാണെന്ന് വിചാരിക്കുക. ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരെ കുമാരൻ ശ്രദ്ധിക്കും. അതിൽ വൃദ്ധരോ കുഞ്ഞുങ്ങളുമായുള്ളവരോ ഉണ്ടെങ്കിൽ കുമാരനായിരിക്കും ആദ്യമെഴുന്നേറ്റ് അവർക്ക് സീറ്റ് കൈമാറുന്നത്. ഇവർക്കൊക്കെയുള്ള റിസേർവ്ഡ് സീറ്റുകളിൽ ആരെങ്കിലും ഇരിക്കുന്നോ എന്നൊന്നും കുമാരൻ ശ്രദ്ധിക്കില്ല. സീറ്റ് കൈമാറികഴിഞ്ഞാൽപിന്നെ കുമാരൻ അവരുടെ മുഖത്ത് നോക്കുകപോലുമില്ല. അവരുടെ നന്ദിപ്രകടനം തന്നെ കർമബന്ധനത്തിൽ പെടുത്തിയാലോ! ഇത് പലപ്പോഴും ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് ഇതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയമുണർന്നത്. താൻ ഫലേച്ഛ കൂടാതെ കർമം ചെയ്യുന്നവനാണെന്ന് മറ്റുള്ളവർ കരുതുന്നതിൽ കുമാരൻ രഹസ്യമായി സന്തോഷിക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പ്രശസ്തിക്ക് വേണ്ടിയാണോ കുമാരൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്?
2. റോഡിന്റെ അരികിലുള്ള ഫുട്പാത്തിലൂടെ നടക്കുമ്പോൾ നമ്മൾ പലപ്പോഴും എതിരെ വരുന്നവർക്ക് ഏത് വശം മാറികൊടുക്കണമെന്നതിൽ ഒരു കൺഫ്യൂഷൻ വരാറുണ്ട്. ഇത് പലപ്പോഴും രണ്ട് പേരുടെയും പരസ്പരമുള്ള ക്ഷമാപണത്തിലാണ് അവസാനിക്കാറ്. കുമാരന്റെ കൂടെ ഒരുപാട് നടന്നതിൽ നിന്ന് എനിക്ക് മനസ്സിലായത് കുമാരനിത് മറ്റുള്ളവരെക്കാൾ കൂടുതൽ തവണ പറ്റുന്നു എന്നതാണ്. ഇത് ക്ഷമാപണം നടത്തി മറ്റുള്ളവരുടെ മനസ്സിൽ തന്നെപ്പറ്റി നല്ല ഒരു അഭിപ്രായം ഉണ്ടാക്കിയെടുക്കാനാണോ എന്ന് ഞാൻ സംശയിക്കുന്നു.
3. കുമാരൻ പലരെയും പണം, പുസ്തകങ്ങൾ, ഉപദേശങ്ങൾ എന്നിവയൊക്കെ നൽകി സഹായിക്കാറുണ്ട്. ഇത് മൂന്നാമതൊരാൾ അറിയാതിരിക്കാൻ കുമാരൻ വളരെയധികം ശ്രമിക്കാറുണ്ട്. വലത്തെകൈ കൊടുക്കുന്നത് ഇടത്തെകൈ അറിയരുതെന്നാണ് കുമാരന്റെ പ്രമാണം. എന്നാൽ ഇതിലുള്ള ഒരു പ്രശ്നം ഇക്കാര്യം മൂന്നാമൊതൊരാൾ മിക്കവാറും അറിഞ്ഞിരിക്കും എന്നതാണ്. മാത്രമല്ല മൂന്നാമൊതൊരാൾ അറിഞ്ഞ കാര്യം കുമാരൻ അറിയുന്നില്ല എന്ന കാര്യം ആ മൂന്നാമൊതൊരാൾ അറിയുകയും ചെയ്തിരിക്കും. ഈ ഒരു സാഹചര്യം തന്റെ ഉപബോധമനസ്സിന്റെ മാന്ത്രികതയാൽ കുമാരൻ സൃഷ്ടിക്കുന്നതാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ കിട്ടുന്ന `ഇമേജ്' ചെറുതല്ല എന്നത് വ്യക്തമാണല്ലോ.
വിസ്തരഭയത്താൽ കൂടുതലെഴുതുന്നില്ല. ഇതൊക്കെ കുമാരൻ ബോധപൂർവം ചെയ്യുന്നതാണോ അല്ലെങ്കിൽ ഇതൊക്കെ എനിക്ക് വെറുതെ തോന്നുന്നതാണോ എന്നെനിക്കറിയില്ല. ഇതിൽ ഗവേഷണം നടത്തി സത്യം കണ്ടുപിടിക്കാനും ഞാനാളല്ല. ഒരു മനഃശാസ്ത്രജ്ഞന് ഇതിൽ കൂടുതൽ പറയാനുണ്ടാകും.

Saturday, July 16, 2016
ഇത്രയും പൊരുത്തമുള്ള രണ്ട് വ്യജ്ഞനാക്ഷരങ്ങൾ വേറേതുണ്ട്?
മന
മനു
മനം
മാന (വിവരിച്ചു പറയൽ)
മാനി
മാനോ? (അതോ മുയലോ?)
മാനം
മിന (വേല)
മീന
മീനം
മീനോ?
മുന
മുനി
മെന (വൃത്തിയും മെനയും!)
മേന (ഹിമവാന്റെ ഭാര്യ)
മേനി
മൈന
മോന (മുൻഭാഗം)
മോനി (എന്റെ ഒരു സുഹൃത്തിന്റെ വിളിപ്പേര്)
മോനെ (പോ മോനെ ദിനേശാ!)
മൗനം
മൗനി
---------------------
നമ (മനസ്സ്)
നാമി (വിഷ്ണു)
നാമം
നിമ (എത്ര സുന്ദരികൾക്ക് ഈ നാമമുണ്ട്!)
നിമി (കണ്ണു ചിമ്മൽ)
നിമം (ആണി)
നേമം (സമയം)
നേമി (പിന്നേം വിഷ്ണു. വേറെയും കുറെ അർത്ഥമില്ലാതില്ല.)
നൗമി (ഞാൻ നമസ്കരിക്കുന്നു)
നുമ (പുതിയ വാക്കാണ്, ക്ഷമിക്കണം. അർത്ഥം ആലോചിച്ച് പറയാം.)

Thursday, July 14, 2016
എന്റെ ഹൃദയം
കുറെ കൊല്ലമായ് കേൾക്കുന്നു, ഒരേ താളത്തിലുള്ള എന്റെ ഹൃദയത്തിന്റെ മിടിപ്പ്. ഇടയ്ക്ക് മുറുകും, ഇടയ്ക്ക് അയയും. അത്രതന്നെ. എന്തൊരു ബോറാണത്! എനിക്ക് കലശലായ ദേഷ്യം വന്നു. ഞാനെന്റെ ഹൃദയത്തെ ശ്വാസകോശവും ഡയഫ്രവും ഉപയോഗിച്ച് ഞെരുക്കി. പ്രധാന ഞെരമ്പുകൾ രക്തയോട്ടം നിലയ്ക്കാൻവേണ്ടി അമർത്തിപ്പിടിച്ചു. മുഷ്ടി ചുരുട്ടി ഹൃദയഭാഗത്ത് ആഞ്ഞിടിച്ചു. പെട്ടെന്നാണ് അതു സംഭവിച്ചത്; എന്റെ ഹൃദയം പൊട്ടിത്തെറിച്ചു. കടുത്ത വേദനയിൽ ഞാൻ പുളഞ്ഞു. കൈപ്പത്തികൾ എന്റെ ഹൃദയഭാഗത്ത്അമർത്തി ഞാൻ കുഴഞ്ഞുവീണു. അപ്പോൾ കുറെ കാര്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി. ആദ്യമായി ഞാൻ എന്റെ ഹൃദയഭാഗത്തുനിന്ന് ചിന്തിച്ചു. എന്നെയെങ്ങനെ എന്റെ ഹൃദയം ഇത്രയും കാലം സഹിച്ചു! എന്റെ ഹൃദയത്തിന് ഒരുപാട് പഴി ഞാൻ കേൾപ്പിച്ചിട്ടുണ്ട്. കടുത്ത ഹൃദയമുള്ളവനാണെന്ന് ഒരുപാട് പേരെ കൊണ്ടു പറയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്റെ കലകളെ എന്റെ ഹൃദയം പോഷിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒന്ന് മുറുകി മിടിക്കുമെന്നല്ലാതെ എന്നെ ഒരു തരത്തിലും എന്റെ ഹൃദയം ബുദ്ധിമുട്ടിച്ചിട്ടില്ല. അനാവശ്യമായ വികാരത്തള്ളിച്ചകളാലും വിഷാദമൂർച്ഛകളാലും ഞാനെന്റെ ഹൃദയത്തെ ഒരുപാട് പരവശയാക്കി. ഒന്നും സമയത്ത് ചെയ്യാതെ ഓരോന്ന് ചെയ്യേണ്ടുന്നതിന്റെ അവസാനനിമിഷങ്ങളിൽ തുമ്പിയെ കല്ലെടുപ്പിക്കുന്നതുപോലെ ജോലി ചെയ്യിപ്പിച്ചു. എന്നാൽ എല്ലാത്തിനും എന്റെ ഹൃദയം എനിക്ക് കൂട്ടുനിന്നു. ഇപ്പോഴാദ്യമായാണ് എന്റെ ഹൃദയം പൊട്ടിത്തെറിക്കുന്നത്. പാവം! സാരമില്ല, എന്റെ ഹൃദയം മിടിക്കുന്നുണ്ട്. എന്നെയപ്പോഴേക്കും ആരോ ഡോക്ടറുടെ അടുത്തെത്തിച്ചു. ഞാൻ ജീവിച്ചു; എന്റെ ഹൃദയവും. ഒരേ താളത്തിലുള്ള എന്റെ ഹൃദയമിടിപ്പിന്റെ മാധുര്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഇനി ഞങ്ങൾ ഒരേ താളത്തിൽ മിടിക്കുമെന്നെനിക്കുറപ്പുണ്ട്!
Thursday, July 7, 2016
ഡോ. കുമാരൻ
"ഹലോ...കുമാരാ..."
""
"ഹലോ...കേൾക്കുന്നില്ലേ?"
""
"ഹലോ...കുമാരനല്ലേ..."
""
"ഹലോ...ഹലോ..."
"എന്നെ ഇനി ഡോക്ടർ കുമാരൻ എന്ന് വിളിച്ചാലേ വിളി കേൾക്കൂ."
(ഫോൺകോൾ കട്ടാവുന്നു..പിന്നെയും അതേ നമ്പറിൽ നിന്ന് കോൾ വരുന്നു...)
"ഹലോ...ഡോക്ടർ കുമാരനല്ലേ?"
"യെസ്, സ്പീക്കിങ്..."
ഇങ്ങനെയാണ് താൻ ഡോക്ടറേറ്റ് നേടിയ കാര്യം ഒരൊന്നാന്തരം അഹങ്കാരിയായ കുമാരൻ മാലോകരിൽ പലരേയും അറിയിച്ചത്."

Tuesday, July 5, 2016
രഹസ്യം
"ഞാനൊരു രഹസ്യം പറയാം."
"പറഞ്ഞോ."
"ആരോടും പറയരുത്."
"ഇല്ല."
"പേടിക്കരുത്."
"രഹസ്യം കേൾക്കുമ്പോളെന്തിനാ പേടിക്കുന്നത്?"
"അതു കേൾക്കുമ്പോൾ മനസ്സിലാവും."
"പേടിക്കാതെ നോക്കാം."
"എന്നാ പറയട്ടെ?"
"പറഞ്ഞോന്ന്."
"നാളെ പറയാം."
"ഇടി കിട്ടും. വേഗം പറ."
"നാളെ പറയാമെന്ന് പറഞ്ഞില്ലേ!"
"പിന്നെയെന്തിനാ ഇന്നിങ്ങനെയൊക്കെ പറയാൻ വന്നത്?"
"അതിനിപ്പോഴെന്താ, നാളെ പറയാം."
"ശരിക്കും ഞാനിടിക്കും."
"എന്നാലതൊന്ന് കാണണമല്ലോ."
അങ്ങനെ കുമാരൻ കുമാരിയെ ഇടിച്ചു. കുമാരി തിരിച്ചിടിച്ചു, കരാട്ടെ സ്റ്റൈലിൽ. കുമാരൻ അന്തം വിട്ടപ്പോഴേക്കും കുമാരി കുമാരനെ മലർത്തിയടിച്ചിട്ടുണ്ടായിരുന്നു. കിടക്കയിൽ കുമാരന്റെ കഴുത്തിന് കൈ ചേർത്ത് പിടിച്ച് കുമാരി ചോദിച്ചു: "ഇപ്പൊ രഹസ്യം മനസ്സിലായില്ലേ?" "ഭവതി കരാട്ടെയാണല്ലേ?", കുമാരൻ പറഞ്ഞൊപ്പിച്ചു. കഴുത്തിൽ ചേർത്തുപിടിച്ച കൈ മാറ്റി, അത്ഭുതത്തോടെ തന്നെ നോക്കുന്ന കണ്ണടക്കി ഒരുമ്മ കൊടുത്ത് കുമാരി പറഞ്ഞു: "അതെ!". ആ സംഭവത്തിനു ശേഷം ആ വീട്ടിൽ കുറച്ചു കാലത്തേക്കെങ്കിലും പതിവിലും കവിഞ്ഞ ഒരു ശാന്തത കളിയാടി.

Sunday, July 3, 2016
മൃഗമനുഷ്യർ
"ചില മനുഷ്യർക്ക് ചില മൃഗങ്ങളുടെ ഛായയുള്ളതായ് എനിക്ക് തോന്നാറുണ്ട്."
"ശരീരത്തിനോ മനസ്സിനോ?"
"മനസ്സിന്. ശരീരം പലപ്പോഴും മനസ്സിന്റെ വികലമായ ഒരു പ്രതിഫലനം ആണ്. അതുകൊണ്ട് ചിലപ്പോൾ ശരീരത്തിനും."
"ഏതൊക്കെ മൃഗങ്ങളേയാണ്നീ മനുഷ്യരിൽ കാണാറുള്ളത്?"
"കരടി, മുയൽ, ആന, ആമ, സിംഹം, പന്നി, കുറുക്കൻ, പുലി, എരുമ, ആട്, പൂച്ച തുടങ്ങി എനിക്കറിയാവുന്നവയിൽ മിക്കവയും."
"എന്നെ കണ്ടിട്ട് എന്തു തോന്നുന്നു?"
"നീ ഏറെക്കുറെ ഒരു മനുഷ്യൻ തന്നെയാണ്."
"അപ്പോൾ നീയോ?"
"ഞാൻ മിക്കദിവസവും ഇതിൽ ഏതെങ്കിലും ഒരു മൃഗമെങ്കിലുമായി മാറാറുണ്ട്!"

Monday, June 27, 2016
ഞാൻ
ഞാൻ. എന്റെ ചിന്തകൾ. എന്റെ ചിന്തകളെ നിരീക്ഷിക്കുന്ന ഞാൻ. എന്റെ ചിന്തകളെ നിരീക്ഷിക്കുന്ന എന്നെ നിരീക്ഷിക്കുന്ന ഞാൻ. ഇതിലേതാണു ഞാൻ? ഇതെല്ലാം ഞാനാണോ? ഇനി ഇതൊന്നുമല്ലേ ഞാൻ? ഞാനൊരു ഭയങ്കര സംഭവം തന്നെ!
Sunday, June 19, 2016
മോഹങ്ങളെല്ലാം ഹോമിക്കണം
മായമില്ലാത്ത യാമം
കോലങ്ങൾ കൊണ്ടുള്ള ലോകം
തരിയില്ലാത്ത രതി
വരി തിരയുന്ന രവി
ലാജമെന്ന സുഗന്ധജാലം
മിനിയുടെ നിമി
നേമിയുടെ സുന്ദരമേനി
നാകത്തിലെവിടെ കാനം ?
തലയില്ലാത്ത ലത
മാനത്തിനെത്ര നാമങ്ങൾ
രാസസാരം
സോറി റോസി!
-------------------------------
ലാജം = രാമച്ചം
നിമി = കണ്ണുചിമ്മൽ
നേമി = ഭൂമി
നാകം = ആകാശം
കാനം = കാട്
ലത = വള്ളി
ലവി = അരിവാൾ
കോലങ്ങൾ കൊണ്ടുള്ള ലോകം
തരിയില്ലാത്ത രതി
വരി തിരയുന്ന രവി
ലാജമെന്ന സുഗന്ധജാലം
മിനിയുടെ നിമി
നേമിയുടെ സുന്ദരമേനി
നാകത്തിലെവിടെ കാനം ?
തലയില്ലാത്ത ലത
മാനത്തിനെത്ര നാമങ്ങൾ
രാസസാരം
സോറി റോസി!
-------------------------------
ലാജം = രാമച്ചം
നിമി = കണ്ണുചിമ്മൽ
നേമി = ഭൂമി
നാകം = ആകാശം
കാനം = കാട്
ലത = വള്ളി
ലവി = അരിവാൾ
Monday, May 16, 2016
ചാരസ്വാമി
ഒരു ദിവസം രാവിലെ ചാരനിറമുള്ള മുണ്ടും പുതപ്പും ധരിച്ച് ഒരാൾ കുന്നിൻചെരിവിലുള്ള ആ ചെറിയ പട്ടണത്തിലെത്തി. വൈകുന്നേരം വരെയും അയാൾ ഒന്നും തന്നെ സംസാരിച്ചില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായതിനാലാവണം അഞ്ഞൂറിൽ താഴെ മാത്രം ജനങ്ങൾ ജോലിചെയ്യുന്ന ആ പട്ടണത്തിൽ അയാൾ ഒരു ചർച്ചാവിഷയമായ് മാറി. അയാളെ അവർ 'ചാരസ്വാമി' എന്ന് വിളിച്ചു. വൈകുന്നേരം, വായനശാലയ്ക്കടുത്ത് അല്പം ഉയർന്ന പാറയ്ക്ക് മുകളിൽ അയാൾ കയറി നിന്നു. ഇതു കണ്ട്കുറച്ചുപേർ അയാൾക്ക് ചുറ്റും കൂടി. അയാൾ സംസാരിച്ചു തുടങ്ങി:
"അന്വേഷകരെ, ഉള്ളതും ഇല്ലാത്തതുമായ ദൈവത്തെക്കുറിച്ചാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത്."
ജനങ്ങൾക്ക് കൗതുകമേറി. ഇനിയെന്താണ് പറയാൻ പോകുന്നതെന്ന് ചിന്തിച്ച് ജനങ്ങൾ അയാളെതന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഒരുപാടു പേർ അവിടെ കൂടിയിരുന്നു. അയാൾ ഓരോരുത്തരുടെയും കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നതായി പലർക്കും തോന്നി. പതുക്കെപതുക്കെ ആളുകളുടെ ക്ഷമ നശിക്കുകയും ഓരോരുത്തരായി പിരിഞ്ഞു പോവുകയും ചെയ്തു. അവസാനത്തെയാളും പിരിഞ്ഞുപോയപ്പോൾ അയാൾ താഴെയിറങ്ങി നടന്നകന്നു. ഇതായിരുന്നു ചാരസ്വാമിയുടെ ആ പട്ടണത്തിലെ ആദ്യത്തെ പ്രഭാഷണം.

Friday, May 6, 2016
Tuesday, April 26, 2016
വരം
ലോകകാര്യങ്ങളിൽ കൂടുതൽ മുഴുകി ജീവിക്കുന്നതുകൊണ്ടാകണം ഇത്തവണ ദൈവത്തെ പ്രത്യക്ഷപ്പെടുത്താൻ അവന് പതിവിലും ഒരുപാട് നേരം തപസ്സു ചെയ്യേണ്ടിവന്നു. ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ സന്തോഷിച്ചു. ഒട്ടും സമയം കളയാനില്ലാത്തതുകൊണ്ടാകണം ദൈവം വേഗം തന്നെ വരം ചോദിക്കാൻ അവനോട് പറഞ്ഞു. അവൻ ചോദിച്ചു: "ദൈവമേ, എനിക്ക് ഒരു നിമിഷം പോലും സന്തോഷിക്കുകയോ സങ്കടപ്പെടുകയോ വേണ്ട". ഇതു കേട്ടപാടെ ദൈവം കൈയുലണ്ടായിരുന്ന വാളെടുത്ത് അവന്റെ കഴുത്ത് നോക്കി ആഞ്ഞുവെട്ടി.
Tuesday, March 15, 2016
മനസ്സും ശരീരവും
വേദനിക്കുന്ന മനസ്സിനെ രോഗാതുരമായ ശരീരത്തിൽ കുടിയിരുത്തി അവനുറങ്ങാൻ കിടന്നു. ഉണർന്നെഴുന്നേറ്റപ്പോൾ വേദനയും രോഗവും കുറഞ്ഞിരിക്കുന്നതു കണ്ട് അവൻ അത്ഭുതപ്പെട്ടു. അങ്ങനെയവൻ മനസ്സും ശരീരവും പരസ്പരം പൂരിപ്പിക്കുന്ന കൂടിച്ചേരലിന്റെ പുതിയ പാഠങ്ങൾ പഠിച്ചു.
Monday, February 29, 2016
ശരീരം
ആഗ്രഹങ്ങളിൽമുങ്ങി ശ്വാസംമുട്ടി വിഷമിക്കുന്ന ശരീരമഴിച്ചുവെച്ച് ഞാനുറങ്ങാൻ കിടന്നു. ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ അപ്പോഴും പിടയുന്ന ശരീരം കണ്ട് ചിരി മാത്രമല്ല അവജ്ഞയും തോന്നി. ശരീരമിനിയും എടുത്തണിയാതിരിക്കാൻ വഴിയെന്തുണ്ടെന്നാലോചിച്ചാലോചിച്ച് ഞാനുറങ്ങിപ്പോയി.
Thursday, February 18, 2016
അവസാനത്തേതിന്റെ മാധുര്യം
അവസാനത്തേത് മാധുര്യമേറിയതായിരിക്കും, പ്രത്യേകിച്ച് അവസാനത്തേതാണെന്ന് അറിയുകയാണെങ്കിൽ. ഉദാഹരണത്തിന് എനിക്കാരെങ്കിലും ഒരു ലഡു തരുകയാണെന്ന് വിചാരിക്കുക. അത് കഴിച്ചു കഴിയുമ്പോൾ മറ്റൊന്നുകൂടെ തരുകയാണെന്നും അപ്പോൾ കാലിയായ ലഡുവിന്റെ പാക്കറ്റ് ഞാൻ കാണുകയാണെന്നും വിചാരിക്കുക. അപ്പോൾ ആ ലഡു ആദ്യത്തേതിനേക്കാൾ എനിക്കെത്ര മാധുര്യമേറിയതായിരിക്കും! ഇനി മറ്റൊരുദാഹരണമെടുക്കാം. ഈ പോസ്റ്റ് എന്റെ അവസാനത്തേതാണെന്നും അത് ഞാൻ മനസ്സിലാക്കുന്നുവെന്നും വിചാരിക്കുക. എത്ര വികലമായ് എഴുതിയിരുന്നാലും ഈ പോസ്റ്റ് എനിക്കെത്ര പ്രിയപ്പെട്ടതായിരിക്കും എന്നോർത്തുനോക്കൂ. അവസാനത്തെ ഉദാഹരണമെടുക്കാം. അത് ഏറ്റവും അർത്ഥപൂർണമാക്കാൻ ഞാനെത്ര ശ്രമിക്കുമെന്ന് ആലോചിച്ചുനോക്കിയാൽതന്നെ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകുമെന്ന് കരുതുന്നു.
Subscribe to:
Posts (Atom)