കുമാരനും കുമാരിയും ഉറങ്ങാനുള്ള ഒരുക്കത്തിലാണ്. ഒരു വയസ്സായ മകൾ ഉറങ്ങാനുള്ള ഒരു ലക്ഷണവും കാണിക്കാതെ മുറിയിൽ തലങ്ങും വിലങ്ങും മുട്ടിട്ടിഴയുന്നു. അപ്പോൾ കുമാരൻ കുമാരിയോട് പറഞ്ഞു: "ഞാനൊരു രഹസ്യം പറയാം."
"പറഞ്ഞോ", കുമാരിയുടെ നിസ്സംഗമായ മറുപടി.
"ചെവിയിങ്ങോട്ട് കാട്ട്", കുമാരൻ പറഞ്ഞു.
"എന്തിന്?! നമ്മുടെ മോളല്ലേ ഇവിടെ ഉള്ളൂ!"
"അതു തന്നെയാണ് കാര്യം."
കുമാരൻ കുമാരിയുടെ ചെവിയിൽ പതിയെ പറഞ്ഞു: "നമ്മുടെ മകൾക്ക് എല്ലാമറിയാം!"
"എന്തെല്ലാം?"
"എല്ലാം. ഈ പ്രപഞ്ചത്തിന്റെ രഹസ്യം. സത്യമെന്തെന്നും സത്യമെന്തല്ലെന്നും."
"ഇങ്ങനെ തള്ളരുത്!"
"ഞാൻ പറയുന്നത് സത്യമാണ്.", കുമാരൻ പറഞ്ഞു.
അപ്പോൾ മകൾ മുട്ടിട്ടിഴയുന്നത് നിർത്തി കുമാരനെയും കുമാരിയെയും നോക്കി ചിരിച്ചു. അവളുടെ അതി മനോഹരവും അത്ഭുതാവഹവുമായ ചിരി കണ്ടപ്പോൾ കുമാരൻ പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് കുമാരിയ്ക്ക് തോന്നി.
കുമാരി ചോദിച്ചു: "അപ്പോൾ അവൾക്കതെല്ലാം നമുക്ക് പറഞ്ഞു തരാല്ലോ?!"
"അവിടെയാണ് പ്രശ്‍നം. അവൾ സംസാരിച്ച് തുടങ്ങുമ്പോഴേക്കും അതെല്ലാം മറക്കും.", കുമാരൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"അപ്പോൾ നമ്മൾ കുഞ്ഞായിരുന്നപ്പോൾ നമുക്കും അതെല്ലാം അറിയുമായിരുന്നിരിക്കുമല്ലോ?"
"ഹമ്, പക്ഷെ നമ്മളതെല്ലാം മറന്നു പോയില്ലേ!", കുമാരൻ പാതിയുറക്കത്തിൽ പറഞ്ഞു.
കുമാരി മകളെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് അവൾ ഒട്ടും സ്പഷ്ടമല്ലാതെ ഉരുവിടുന്ന ശബ്ദങ്ങൾക്ക് കാതോർത്തു.