നീയാണെന്‍ ഹൃദയവും
ഹൃദയത്തിലൊഴുകുന്ന രക്തവും
രക്തത്തിന്‍ ചുവപ്പും
ചുവപ്പിന്‍ സൗന്ദര്യവും !
നീതന്നെയാണെന്റെ കണ്ണും
കണ്ണിലെ കാഴ്ചയും
കാഴ്ചതന്‍ നിറവും
നിറത്തിന്റെ പൊരുളും !!
നീതന്നെയല്ലോയീഞാനും
എന്നിലെ ജീവനും
അതുതന്‍ തുടര്‍ച്ചയും
ഇനിയുള്ള ലോകവും !!!
