[ഇന്നു പുലർച്ചെ കണ്ടൊരു സ്വപ്നം]
വീട്ടിൽ വെച്ച് എനിക്ക് മുകളിലേയ്ക്ക് ഓടാൻ തോന്നി. പടികൾ ഓടികയറുന്നതു പോലെ ഞാൻ വായുവിൽ ഓടിക്കയറി. അത്ഭുതത്തോടെ എനിക്ക് ആ സിദ്ധി കൈവന്നതായി മനസ്സിലായി - വായുവിലൂടെ കോണിപ്പടികൾ ഓടികയറുന്നതുപോലെ ഓടിക്കയറുക. പെട്ടെന്നു തന്നെ ഇതിന്റെ പ്രയോജനങ്ങൾ എനിക്ക് മനസ്സിലായി. ലോങ്ങ് ജംപിലും ഹൈ ജംപിലും ഒളിംപിക്സിൽ ഇന്ത്യയ്ക് സ്വർണം നേടാൻ എനിക്ക് കഴിയും! ഇതിനു വേണ്ടി ഒരു കോച്ചിനെ കിട്ടിയത് വളരെ പെട്ടെന്നായിരുന്നു. ലോക റെക്കോർഡുകൾ തകർക്കുന്നത് എനിക്ക് ഒരുപ്രയാസവും കൂടാതെ ചെയ്യാൻ കഴിയുന്നതായി കോച്ച് കണ്ടു. ഒരറ്റ പ്രശ്‍നം മാത്രം ഉണ്ടായിരുന്നു - ഉയരത്തെത്തിയാൽ കയറുന്നതു പോലെ തിരിച്ചിറങ്ങാൻ (സാങ്കൽപ്പികപ്പടികളിലൂടെ) എനിക്കു കഴിയുന്നില്ല. ഇത് വൻ വീഴ്ചകൾക്ക് കാരണമാകുന്നു. പാരച്യൂട്ടും മറ്റും ഉപയോഗിച്ച് ഈ ഒരു പ്രശ്‍നം പരിഹരിക്കാൻ കോച്ച് ശ്രമിച്ചു കൊണ്ടിരുന്നു.
ഇതിനു മുൻപത്തെ (എഴുതപ്പെട്ട) സ്വപ്നം.