Sunday, July 3, 2016

മൃഗമനുഷ്യർ

"ചില മനുഷ്യർക്ക് ചില മൃഗങ്ങളുടെ ഛായയുള്ളതായ് എനിക്ക് തോന്നാറുണ്ട്."
"ശരീരത്തിനോ മനസ്സിനോ?"
"മനസ്സിന്. ശരീരം പലപ്പോഴും മനസ്സിന്റെ വികലമായ ഒരു പ്രതിഫലനം ആണ്. അതുകൊണ്ട് ചിലപ്പോൾ ശരീരത്തിനും."
"ഏതൊക്കെ മൃഗങ്ങളേയാണ്നീ മനുഷ്യരിൽ കാണാറുള്ളത്?"
"കരടി, മുയൽ, ആന, ആമ, സിംഹം, പന്നി, കുറുക്കൻ, പുലി, എരുമ, ആട്, പൂച്ച തുടങ്ങി എനിക്കറിയാവുന്നവയിൽ മിക്കവയും."
"എന്നെ കണ്ടിട്ട് എന്തു തോന്നുന്നു?"
"നീ ഏറെക്കുറെ ഒരു മനുഷ്യൻ തന്നെയാണ്."
"അപ്പോൾ നീയോ?"
"ഞാൻ മിക്കദിവസവും ഇതിൽ ഏതെങ്കിലും ഒരു മൃഗമെങ്കിലുമായി മാറാറുണ്ട്!"  

No comments:

Post a Comment