Sunday, October 30, 2016

കോഴിമുട്ട പുഴുങ്ങിയത്

ലളിതവും ഏകാന്തവുമായ പാചകം  #2 - കോഴിമുട്ട പുഴുങ്ങിയത്

[വീട്ടിൽനിന്ന് അകന്നുകഴിയുന്ന, കനത്ത ഏകാന്തതയനുഭവിക്കുന്ന, എന്നാൽ പാചകത്തിൽ തുടക്കക്കാരായവർക്കുവേണ്ടിയാണ് ഈ പംക്തി. മുന്നറിയിപ്പ്: പാചകത്തിൽ ഞാനൊരു തുടക്കക്കാരനാണ്. ഇവിടെയുള്ള പാചകവിധി പിന്തുടർന്നാലുണ്ടായേക്കാവുന്ന മാനഹാനിക്ക് ഞാനുത്തരവാദിയല്ല. പാചകമറിയുന്നൊരാളുടെ അഭിപ്രായമാരാഞ്ഞശേഷം ചെയ്തുനോക്കുന്നതായിരിക്കും ഉത്തമം.]

തയ്യാറാക്കുന്ന വിധം: ചെറിയ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക. അതിൽ കോഴിമുട്ട കഴുകിയശേഷം ഇടുക. കോഴിമുട്ട പൂർണമായും മുങ്ങിക്കിടക്കാവുന്നത്ര വെള്ളം മതിയാവും പാത്രത്തിൽ. വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യുക. മുട്ട 5 മിനുട്ടുമുതൽ 15 മിനുട്ടുവരെ ചൂടുവെള്ളത്തിൽ തന്നെ കിടക്കട്ടെ (5 മിനുട്ട് കിടന്നാൽ മുട്ട മാർദ്ദവമേറിയും 15 മിനുട്ട് കിടന്നാൽ കട്ടി കൂടിയുമിരിക്കും). അതിനുശേഷം മുട്ട തണുത്ത വെള്ളത്തിലേക്ക് മാറ്റുക. 

No comments:

Post a Comment