Thursday, March 4, 2021

ചിത്രം 19: തോന്നലും തുന്നലും

തോന്നലും തുന്നലും തമ്മിലെന്തെന്നോർത്ത്  താൻ തുന്നുന്നതുപോലും ഒരു തോന്നലാണോ എന്ന് ചിന്തിക്കുന്നവൻ.

Monday, March 1, 2021

അനശ്വരൻ

ഒരു നിമിഷത്തി

ലനന്തമാം സമയ

മുൾക്കൊള്ളുന്നവ

നല്ലോ അനശ്വരൻ!

നല്ലത്

ഒരു ദിവസം രാവിലെ കുമാരൻ ആരോടെന്നില്ലാതെ പറഞ്ഞു: "ഞാനൊരു നല്ല ആളാണ്". അതിനു ശേഷം കുമാരനന്ന് സംസാരിച്ചതേയില്ല.