Tuesday, January 6, 2026

ചിന്തകൾ

 മൂക്കിലൂടെ ചിന്തകൾ പുറത്തേക്ക് പോയി. മൂക്കിനപ്പോൾ സങ്കടം വന്നു: "എത്ര ചിന്തകളാണ് ആർക്കും വേണ്ടാതെ പുറത്തു പോവുന്നത്!". മനസ്സിന് സന്തോഷാമായി: "ഹൊ, എല്ലാം പോയിക്കിട്ടിയല്ലോ". അപ്പോൾ ആ ഒരു ചിന്ത മാത്രം നിക്കണോ പോണോ എന്ന് ചിന്തിച്ച് വിഷമിച്ച് നിന്നു. 

Friday, December 6, 2024

ചിത്രം 22 - പേരിത്

പാതിരയ്ക്ക് പഴഞ്ചൊല്ലിൽ പതിരു പരതുന്ന പാതിരി

Wednesday, July 5, 2023

ചിത്രം 21: സംശയം

താനൊരു സംശയരോഗിയാണോ എന്ന് സംശയിച്ചുകൊണ്ട്, ഒരു ഡോക്ടറെ കണ്ട്, തനിക്ക് സംശയരോഗം തന്നെയാണെന്ന് സംശയലേശമന്യേ നിരീക്ഷിക്കുന്ന ഡോക്ടറുടെ മുമ്പിലിരുന്ന് അതിലെവിടെയോ ഒരു വിരോധാഭാസമില്ലേ എന്ന് സംശയിക്കുന്ന സംശയരോഗി. 

Monday, January 23, 2023

ചിന്ത

ഞാനെന്റെ ചിന്തയ്ക്ക് ചിതയൊരുക്കി 

ചിന്തകളെല്ലാമതിലെറിഞ്ഞു 

ഒരു ചിന്ത മാത്രം തരിച്ചുനിന്നു 

അതു ചിതയാകുന്ന ചിന്തയല്ലോ  

Monday, October 24, 2022

ചിത്രം 20


വലിയ മരം 

പരന്ന നിലം 

ചവേല പൊതിഞ്ഞ തണൽ