ഉൾവലിഞ്ഞ് ഉൾവലിഞ്ഞ് ഞാൻ ഒരു കടുകോളമായി. പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു. അങ്ങനെ ഞാൻ, ഞാനെന്ന അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയും ഞാനെന്ന ഊർജം സകല ചരാചരങ്ങളിലും ലയിച്ചു ചേരുകയും ചെയ്തു.
Monday, September 29, 2014
Wednesday, September 24, 2014
ചെകുത്താനെ തുരത്താനുള്ള 10 വഴികൾ
ആളൊഴിഞ്ഞ സമയം നോക്കി അടച്ചുറപ്പില്ലാത്ത വീട്ടിൽ കയറിക്കൂടുന്ന ചെകുത്താനെ തുരത്താനുള്ള ഫലപ്രദമായ 10 വഴികൾ:
1. ജനലുകളും വാതിലുകളും മലർക്കെ തുറന്നിടുക. വീട്ടിൽ കാറ്റും വെളിച്ചവും കയറട്ടെ. ചെകുത്താനെ ശ്വാസം മുട്ടിച്ച് പുറത്തു ചാടിക്കാനുള്ള വളരെ ഫലപ്രദമായ ഒരു മാർഗമാണിത്.
2. വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കുക. മാലിന്യം ചെകുത്താന്റെ ബലഹീനതയാണ്. ഇരുമ്പിനെ കാന്തം ആകർഷിക്കുന്നതു പോലെയാണ് മാലിന്യം ചെകുത്താനെ ആകർഷിക്കുന്നത്.
3. വീട്ടിലെ ഒരു മുറി ഗ്രന്ഥാലയമായോ പൂജാമുറിയായോ രണ്ടുമായോ മാറ്റുക. അറിവും വിശ്വാസവും ഉള്ളിടം ചെകുത്താന്റെ നരകമത്രെ.
4. വീട്ടിൽ കയറിക്കൂടിയ ചെകുത്താനെപറ്റി ഒരു പഠനം നടത്തുക. ചെകുത്താൻ പലതരമുണ്ട്. ശാന്തയായിരുന്ന് ചെകുത്താനെ നിരീക്ഷിക്കുക. ശത്രുവിനെപ്പറ്റിയുള്ള എതൊരറിവും ശത്രുവിനെ കീഴ്പ്പെടുത്താനുപകരിക്കുമെന്ന് വ്യക്തമാണല്ലോ.
5. ചെകുത്താൻ കയറിച്ചെല്ലാൻ ഭയക്കുന്ന വീടുകളിലെ താമസക്കാരെ അതിഥികളായ് ക്ഷണിക്കുക. ചെകുത്താനെ തുരത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണിത്.
6. വീട്ടുകരം കൃത്യമായ് അടയ്ക്കുക. ശരിയായ നിയമത്തിന്റെ പിൻബലമുള്ള വീടുകളിൽ കയറിച്ചെല്ലാൻ ഏത് ചെകുത്താനും ഒന്നു മടിയ്ക്കും.
7. ഭക്ഷണം വീട്ടിൽ തന്നെ പാചകം ചെയ്യുക. ഗ്രന്ഥാലയത്തെയോ പൂജാമുറിയേയോ പോലെതന്നെ ചെകുത്താൻ ഭയക്കുന്ന ഒരിടമാണ് ഭക്ഷണം പാചകം ചെയ്യപ്പെടുന്ന അടുക്കള.
8. അയൽവീടുകളെ ബഹുമാനിക്കുക. വീട്ടിലെ സുഖസൌകര്യങ്ങൾക്കായ് അയൽവീടുകളിൽ ചെലവാക്കുന്നതിലും ഒരുപാടു കൂടുതൽ ചെലവാക്കാതിരിക്കുക. ആർഭാടത്തിൽ കൂട്ടത്തിൽ ഒറ്റപ്പെട്ടു നില്ക്കുന്ന വീടുകൾ ചെകുത്താന്റെ സ്വർഗമത്രെ.
9. നിങ്ങളുടെ വീട്ടിൽ കുട്ടികളുണ്ടാകട്ടെ. കുട്ടികളെ ചെകുത്താന് ദൈവത്തെക്കാൾ പേടിയാണ്. കുട്ടികളുടെ പുഞ്ചിരി സ്വപ്നം കണ്ട് ചെകുത്താൻ ഞെട്ടിയുണരാറുണ്ടെന്ന് പറയപ്പെടുന്നു.
10. വീട് കത്തിച്ചു കളയുക! ശരിയായ് നടപ്പിലാക്കിയാൽ പരിപൂർണ ഫലപ്രാപ്തിയുള്ളതും എന്നാൽ ഏറ്റവും കഠിനമായതുമാണ് ഈ മാർഗം. വീടില്ലാതെ ജീവിക്കാൻ കഴിവുള്ള അപൂർവം ചിലർക്കു മാത്രമാണ് ഇത് യോഗ്യമായുള്ളത്.
Thursday, September 18, 2014
യൂറോപ്പിൽ ഒരു മാസം
പഠനത്തിന്റെ ഭാഗമായി ഒരു മാസക്കാലം പോളണ്ടിലും നോർവേയിലുമായി ചെലവഴിക്കാൻ
സാധിച്ചു. ആദ്യത്തെ ഒരാഴ്ചക്കാലം പോളണ്ടിലെ 'ബെട്ലെവോ'എന്ന ഗ്രാമത്തിൽ
വെച്ചു നടന്ന ഒരു ശില്പശാലയിലും തുടർന്ന് രണ്ടാഴ്ചക്കാലം നോർവേയിലെ ബെർഗൻ
യൂനിവേഴ്സിറ്റിയിലെ പഠനത്തിലും പിന്നീടുള്ള ഒരാഴ്ചക്കാലം പോളണ്ടിലെ റോസ്വ
നഗരത്തിൽ നടന്ന ഒരു കോണ്‍ഫറൻസിലുമായിരുന്നു പങ്കെടുത്തത്.
പോളിഷ് ശാസ്ത്ര സമിതിയുടെ ഗണിത വിഭാഗത്തിന്റെ ബെട്ലെവോയിലുള്ള ഒരു കോണ്‍ഫറൻസ് സെന്റർ.
ഇവിടെ വെച്ചായിരുന്നു ശില്പശാല നടന്നത്. ഗണിതവുമായ് ബന്ധപ്പെട്ട കമ്പ്യൂട്ടർ സയൻസിലെ ഒരു വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു.
ഇവിടെ വെച്ചായിരുന്നു ശില്പശാല നടന്നത്. ഗണിതവുമായ് ബന്ധപ്പെട്ട കമ്പ്യൂട്ടർ സയൻസിലെ ഒരു വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു.
ബെട്ലെവോ ഗ്രാമത്തിലെ ഒരു വീട്.
പടിഞ്ഞാറൻ പോളണ്ടിലെ പോസ്നാൻ പ്രവിശ്യയിലെ ഒരു ഗ്രാമമാണ് ബെഡ്ലെവോ. പോളണ്ടിലെ ഗ്രാമങ്ങൾ മാത്രമല്ല നഗരങ്ങളും ഇന്ത്യയുടേതുമായ് താരതമ്യപ്പെടുത്തുമ്പോൾ വിജനങ്ങളാണ്. ഇന്ത്യയുടെ മൂന്നിലൊന്നു മാത്രം ജനസാന്ദ്രതയുള്ള രാജ്യമാണ് പോളണ്ട് എന്ന വസ്തുത ഇതിനെ ന്യായീകരിക്കുന്നു.

ബെട്ലെവോയിൽ കാട്ടിലൂടെ നടത്തിയ ഒരു യാത്രയിൽ നിന്ന്.
തടാകങ്ങളും കാടുമുള്ള, പച്ചപ്പു നിറഞ്ഞ ബെട്ലെവോ കേരളത്തെ ഓർമിപ്പിക്കും.
തടാകങ്ങളും കാടുമുള്ള, പച്ചപ്പു നിറഞ്ഞ ബെട്ലെവോ കേരളത്തെ ഓർമിപ്പിക്കും.
ബെട്ലെവോയിലെ പഴയ ഒരു പള്ളി.
യൂറോപ്പിലെ താരതമ്യേന മതവിശ്വാസം കൂടിയ ഒരു രാജ്യമാണ് പോളണ്ട്.
യൂറോപ്പിലെ താരതമ്യേന മതവിശ്വാസം കൂടിയ ഒരു രാജ്യമാണ് പോളണ്ട്.
പോളണ്ടിൽ
നിന്ന് നൊർവയിലെ ബെർഗനിലേക്കുള്ള യാത്രയിൽ.
ബെർഗെൻ യൂനിവേഴ്സിറ്റിയിലെ
മറ്റു ഗവേഷണ വിദ്യാര്‍ത്ഥികളുമായ് ചേർന്ന് പഠനം നടത്തുകയായിരുന്നു
ഉദ്ദേശ്യം. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് നോർവേ.
എണ്ണയാണ് പ്രധാന വരുമാന മാർഗം. മിശ്ര സമ്പദ് വ്യവസ്ഥ പിന്തുടരുന്ന നൊർവയിൽ
പ്രധാനപ്പെട്ട വ്യവസായങ്ങളെല്ലാം ഗവർമെന്റ് നിയന്ത്രണത്തിലാണ്. ആഗോള
സാമ്പത്തിക മുരടിപ്പ് ബാധിക്കാത്ത അപൂർവം ചില രാജ്യങ്ങളിലൊന്നാണിത്.
ബെർഗനിലെ ഒരു തെരുവ്.
നൊർവയിലെ ജനസംഖ്യയിൽ രണ്ടാമതുള്ള നഗരമാണ് ബെർഗൻ. എന്നാൽ, കോഴിക്കോട് നഗരത്തിന്റെ നാലിരട്ടിയോളം വിസ്തൃതിയുണ്ടെങ്കിലും എഴിലൊന്നു ജനസംഖ്യയെ ബെർഗനിലുള്ളൂ.
നൊർവയിലെ ജനസംഖ്യയിൽ രണ്ടാമതുള്ള നഗരമാണ് ബെർഗൻ. എന്നാൽ, കോഴിക്കോട് നഗരത്തിന്റെ നാലിരട്ടിയോളം വിസ്തൃതിയുണ്ടെങ്കിലും എഴിലൊന്നു ജനസംഖ്യയെ ബെർഗനിലുള്ളൂ.
എഴ് മലകളാൽ ചുറ്റപ്പെട്ട നഗരമാണ് ബെർഗെൻ. യഥാർത്ഥത്തിൽ എത്ര മലകളുണ്ടെന്നുള്ളത് ഇപ്പോഴും തർക്കവിഷയമാണ് !
ഇതുപോലെയുള്ള പ്രതിമകൾ നഗരത്തിൽ ധാരാളമായ് കാണാം.
നല്ല മനുഷ്യരുടെയും അതിലുപരി നല്ലൊരു ഗവർമെന്റിന്റെയും നാടാണ് നോർവേ.
മനുഷ്യക്ഷേമത്തിൽ (Human Development Index) നോർവേ ലോകരാജ്യങ്ങളിൽ ഒന്നാമതാണ്. അതിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ:
1. തൊഴിൽ - 97.4 %
2. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും.
3. വിവിധ ജോലികളിലേർപ്പെട്ടിരിക്കുന് നവരുടെ ശമ്പളത്തിലുള്ള വ്യത്യാസം വളരെ കുറവാണ്. ഒരു പ്രൊഫസറുടെ കൂടെ ഒരു മെക്സിക്കൻ റസ്റ്ററന്റിൽ ഇരിക്കുമ്പോൾ അവിടെയുള്ള വെയ്റ്ററിനും അദ്ദേഹത്തിനും കിട്ടുന്ന ശമ്പളം (നികുതിയൊഴിചുള്ളത്) ഏതാണ്ട് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
4. ശമ്പളത്തോടെയുള്ള പാരെന്റൽ ലീവ് - 46 ആഴ്ച (അച്ഛനും അമ്മയ്ക്കും കൂടെ)....
മനുഷ്യക്ഷേമത്തിൽ (Human Development Index) നോർവേ ലോകരാജ്യങ്ങളിൽ ഒന്നാമതാണ്. അതിനെ ന്യായീകരിക്കുന്ന ചില വസ്തുതകൾ:
1. തൊഴിൽ - 97.4 %
2. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും.
3. വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്
4. ശമ്പളത്തോടെയുള്ള പാരെന്റൽ ലീവ് - 46 ആഴ്ച (അച്ഛനും അമ്മയ്ക്കും കൂടെ)....
സൂര്യപ്രകാശം നോർവേക്കാർക്ക് ആഘോഷിക്കാനുള്ളതാണ്.
നൊർവയിലെ ഏറ്റവും കൂടിയ ചൂട് കേരളത്തിലെ പല സ്ഥലങ്ങളിലെയും ഏറ്റവും കൂടിയ തണുപ്പാണ് ! അതുകൊണ്ടു തന്നെ വെയിൽ കൊള്ളാനുള്ള ഒരവസരവും നൊർവെക്കാർ പാഴാക്കാറില്ല. മലകളിലേക്കുള്ള ട്രക്കിംഗ് അവരുടെ ഒരു ഇഷ്ട വിനോദമാണ്. വേനൽക്കാലത്തിന്റെ അവസാനം ആഗസ്റ്റിലാണ്. സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ലഭിക്കുന്ന തണുപ്പുകാലം അസഹനീയമാണെന്ന് ഒരു ഇന്ത്യക്കാരൻ പറഞ്ഞു.

ചെറിയ ഉത്സവങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടാകും. അതിന്റെ തോരണങ്ങളാണ് മുകളിൽ കാണുന്നത്.
ചെറിയ
റോഡാണെങ്കിലും, വാഹനങ്ങളൊന്നും വരുന്നില്ലെങ്കിലും സിഗ്നൽ കിട്ടിയാലേ
ജനങ്ങൾ പൊതുവെ റോഡ് മുറിച്ചുകടക്കുകയുള്ളൂ. വാഹനങ്ങളുടെ അതിവേഗമായിരിക്കാം
അതിനൊരു കാരണം.
വരിവരിയായ്
കാണുന്നതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിഗൻ. യുനസ്കോയുടെ ലോക പൈതൃക
പട്ടികയിലുള്ള, മരത്താൽ നിർമിച്ച കെട്ടിടങ്ങളാണവ. ബെർഗനിൽ ഏറ്റവും കൂടുതൽ
സന്ദർശകരെത്തുന്ന സ്ഥലങ്ങളിലൊന്നാണിത്.
തിരിച്ച് പോളണ്ടിൽ.
പശ്ചിമ പോളണ്ടിലെ ഏറ്റവും വലിയ നഗരമാണ് റോസ്വ. 2016ലെ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ് നിശ്ചയിച്ചിട്ടുള്ള നഗരമാണിത്. ബെർഗെനിലെന്നപൊലെ ഇവിടെയും റോഡിലൂടെയോടുന്ന ട്രെയിനുകൾ സാധാരണമാണ്.
പശ്ചിമ പോളണ്ടിലെ ഏറ്റവും വലിയ നഗരമാണ് റോസ്വ. 2016ലെ യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ് നിശ്ചയിച്ചിട്ടുള്ള നഗരമാണിത്. ബെർഗെനിലെന്നപൊലെ ഇവിടെയും റോഡിലൂടെയോടുന്ന ട്രെയിനുകൾ സാധാരണമാണ്.
നൂറു
വർഷത്തിലധികം പഴക്കമുള്ള, ഓദ്ര നദിക്ക് കുറുകെയുള്ള ഒരു തൂക്കുപാലമാണിത്.
ഇതിനടുത്തായാണ് കോണ്‍ഫറൻസ് നടന്ന റോസ്വ യൂണിവേഴ്സിറ്റി മന്ദിരം.
സോവിയറ്റ്
യൂണിയന്റെ പതനത്തിനു ശേഷം മുതലാളിത്ത വ്യവസ്ഥിതിയെ പുല്കിയ ഒരു രാജ്യമാണ്
പോളണ്ട്. തെരുവുകളിലും മറ്റും ധാരാളം ഭിക്ഷക്കാരെ കാണാൻ കഴിയും. വഴി
കാണിച്ചു തന്ന ഒരു പോളണ്ടുകാരനോട് സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപും
ശേഷവുമുള്ള ജീവിതം താരതമ്യപ്പെടുത്തുമോയെന്ന് ചോദിച്ചു. ഗുണ ദോഷങ്ങൾ
രണ്ടിനുമുണ്ടെന്ന് അയാൾ പറഞ്ഞു. പണ്ട് പട്ടിണിയില്ലായിരുന്നെന്നും എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം കുറവായിരുന്നെന്നും ആടംഭരമായ്
ജീവിക്കാൻ സാധിക്കില്ലായിരുന്നെന്നും അയാൾ പറഞ്ഞു. ഇപ്പോൾ പണമുള്ളവർക്ക്
സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പണമില്ലാത്തവർ ഒരുപാടുണ്ടെന്നും പറഞ്ഞു.
ഒരു മ്യുസിയം. അവിടെ പഴയതും പുതിയതുമായ കലാ സൃഷ്ടികൾ കണ്ടു.
തിരിച്ചു വരവ്. റോസ്വയിലെ റെയിൽവേ സ്റ്റേഷൻ.
ഒരു മാസക്കാലത്ത് കണ്ട ചിലർ:
- കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന, ഇന്ത്യയിൽ ജനിച്ച, നൊർവയിൽ സ്ഥിരതാമസമാക്കിയ ഒരു പാക്കിസ്ഥാനി യോഗ ടീച്ചർ.
- നൊർവയിലെ ജീവിതചെലവു കണ്ട് അത്ഭുതപ്പെടുന്ന ഒരു അമേരിക്കൻ ടൂറിസ്റ്റ്.

-
മൃഗങ്ങളോടുള്ള ക്രൂരത മനസ്സിലാക്കി സസ്യാഹാരിയായ ഒരു തുർക്കികാരി.
- യൂറോപ്പിലോട്ടാകെ സുഹൃത്തിന്റെ കൂടെ
കറങ്ങി നടക്കുന്ന ഒരു ഓസ്ട്രേലിയക്കാരൻ.
- നൊർവയിൽ സ്ഥിരതാമസമാക്കാൻ വന്ന ഒരു ജർമൻ പൌരൻ.
- ബെർഗനിൽ പുതിയ ഒരു ബിസിനസ് തുടങ്ങണമെന്ന് കരുതി നടക്കുന്ന ഒരു
ഇന്ത്യക്കാരൻ.
- ഇസ്രയേൽ പാലസ്തീൻ യുദ്ധം ഒരു ഗുസ്തി മത്സരം പോലെയാണെന്ന് കരുതുന്ന ഒരു
ഇസ്രയേലുകാരൻ.
- കഠിനാധ്വനിയെങ്കിലും അധ്വാനം കുറവാണെന്ന് വിചാരിക്കുന്ന ഒരു ചൈനക്കാരൻ.
- നന്നായ് പാചകം ചെയ്യുന്ന ഒരു ജപ്പാൻ കാരൻ.
- "ഇംഗ്ലീഷ് അറിയാമോ? എങ്കിൽ എനിക്കൊരു ചോദ്യമുണ്ട്. എന്നെ ഭക്ഷണം
കഴിക്കാൻ സഹായിക്കാമോ" എന്നു ചോദിച്ച ഒരു പോളണ്ടുകാരൻ.
- വളരെ മുൻപ് കരമാർഗം ഇന്ത്യയിലെത്തി
ബുദ്ധമതത്തിൽ ആകൃഷ്ടരായി സസ്യാഹാരികളായ ഇറ്റാലിയൻ മാതാപിതാക്കളുടെ മകൻ...
Monday, September 15, 2014
Subscribe to:
Posts (Atom)

.jpg)