ആദ്യം മെലിയുന്നത് മുഖവും ആദ്യം തടിക്കുന്നത് വയറുമാണെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞു.
Thursday, December 31, 2015
വയറും മുഖവും
ആദ്യം മെലിയുന്നത് മുഖവും ആദ്യം തടിക്കുന്നത് വയറുമാണെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞു.
Wednesday, December 30, 2015
രോഗാതുരനായ കുമാരൻ
കുമാരന് വരാത്ത രോഗങ്ങളില്ല. ഉദാഹരണത്തിന്, ഒരു ഒഴിവു ദിവസം കുമാരനും കുമാരിയും തമ്മിൽ നടന്ന സംഭാഷണം കേട്ടു നോക്കൂ.
"എന്തു പറ്റി?"
"ഭയങ്കര ക്ഷീണം."
"എന്താ കാര്യം?"
"ബ്ലഡ് കാൻസർ."
"കൂടുതലുണ്ടോ?"
"ഹമ്.."
"ഡോക്ടറെ കാണണ്ടേ?"
"കാണണം."
"എന്നാൽ പോകാം. വാ.."
"ഇപ്പൊ വേണ്ട."
"അതെന്താ?"
"എത്രത്തോളം പൊകുമെന്ന് നോക്കാലോ."
"ഓ..ശരി."
ഇങ്ങനെ ഏതെങ്കിലും ഒരു അസുഖമുണ്ടെന്ന വിചാരം കുമാരന് ഒരാഴ്ചയോളം നീണ്ട് നില്ക്കും. അതു കഴിഞ്ഞാൽ മറ്റെന്തെങ്കിലും അസുഖമായിരിക്കും. കണ്ണിന് ചെറിയൊരു വേദന വന്നപ്പോൾ കുമാരൻ പറഞ്ഞത് തനിക്ക് ഗ്ലോക്കോമയാണെന്നാണ്. ഇങ്ങനെ ഒരു കാരണവുമില്ലാതെ കുമാരന് വന്ന രോഗങ്ങളാണ് കിഡ്നി സ്റ്റോണ്‍, ഹെർണിയ, ഹൃദയ വാൽവിലെ ദ്വാരം, അപ്പെന്റിസൈറ്റിസ്, ബ്രെയിൻ ട്യൂമർ, വെള്ളപ്പാണ്ട്, സെർവിക്കൽ സ്പോണ്ടേലോസിസ് തുടങ്ങിയവ. ചില രോഗങ്ങളുടെ പേരുപോലും ശരിയായ് പറയാനറിയാത്ത കുമാരനെ പകുതി ഡോക്ടറായ കുമാരി തിരുത്തും. ആദ്യമൊക്കെ രോഗമൊന്നുമില്ലെന്ന് കുമാരി പറയാറുണ്ടായിരുന്നു. എന്നാൽ കുമാരൻ അതൊരിക്കലും സമ്മതിച്ചു കൊടുത്തിരുന്നില്ല. പിന്നെപിന്നെ മുകളിൽ കൊടുത്ത പോലെയാണ് കുമാരി പ്രതികരിക്കാറ്.
തനിക്ക് രോഗമാണെന്ന് എപ്പോഴം പറഞ്ഞിരുന്ന നല്ല ആരോഗ്യവതിയായ ഒരു മുത്തശ്ശി കുമാരനുണ്ടായിരുന്നു. കുമാരൻ കുഞ്ഞായിരുന്നപ്പോൾ ആ മുത്തശ്ശി കുമാരന്റെ വീട്ടിൽ വന്ന് കുറച്ചു കാലം താമസിച്ചു. ചിലപ്പോൾ കുമാരന്റെ അച്ഛൻ തീരെ നിർദോഷകരമായ ഏതെങ്കിലും അരിഷ്ടം മുത്തശ്ശിക്ക് വാങ്ങിക്കൊടുക്കും. മരുന്നെന്ന് പറഞ്ഞാൽ മുത്തശ്ശിക്ക് ജീവനായിരുന്നു. ആയുർവേദമാണോ അലോപ്പതിയാണോ എന്നൊന്നും നോട്ടമില്ല. തൊണ്ണൂറ് വയസ്സ് കഴിഞ്ഞാണ് ആ മുത്തശ്ശി മരിച്ചത്. ആ മുത്തശ്ശിയുടെ സ്വഭാവമാണ് കുമാരന് എന്ന് കുമാരന്റെ അമ്മ എപ്പോഴും പറയും. ആ മുത്തശ്ശിയെ കുമാരിയും കണ്ടിട്ടുണ്ട് (ബന്ധുക്കളായ കുമാരനും കുമാരിയും പ്രേമിച്ച് കല്യാണം കഴിച്ച കഥ ഞാൻ പറഞ്ഞതല്ലേ?). അതിനാൽ അമ്മായിയമ്മയ്ക്കും മരുമകൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്.
ചില വിശദാംശങ്ങൾ ഇനിയും ലഭ്യമല്ലാത്തതിനാൽ, കുമാരന്റെ ഈ സ്വഭാവം ബുദ്ധിമതിയായ കുമാരി മാറ്റിയെടുത്ത സംഭവബഹുലമായ കഥ പിന്നെയെപ്പോഴെങ്കിലും പറയാമെന്ന് വിചാരിക്കുന്നു.
Friday, December 25, 2015
വശം
"ഇടതു വശം ചേർന്ന് കിടക്കാൻ പേടിയാണ്."
"അതെന്താ?"
"ഹൃദയമിടിപ്പ് കേൾക്കും."
"അതിനെന്താ?"
"ഹൃദയം പൊട്ടുമെന്ന് തോന്നും."
"ഓഹോ. എന്നാലൊരു കാര്യം ചെയ്യ്."
"?"
"വലതു വശം ചേർന്ന് കിടന്നോളൂ."
"അതെന്താ?"
"ഹൃദയമിടിപ്പ് കേൾക്കും."
"അതിനെന്താ?"
"ഹൃദയം പൊട്ടുമെന്ന് തോന്നും."
"ഓഹോ. എന്നാലൊരു കാര്യം ചെയ്യ്."
"?"
"വലതു വശം ചേർന്ന് കിടന്നോളൂ."
Thursday, December 24, 2015
നൈർമല്യം
ആറുമാസം പ്രായമായ ഒരു കുട്ടി എന്നെ നോക്കി ചിരിച്ചു. അത്രയും മൂല്യവും മധുരവുമുള്ളതെന്തുണ്ട് പകരം നൽകാനെന്ന് ഞാനെന്നിൽ തിരഞ്ഞ് വിവശനായി.
Saturday, December 12, 2015
പഴയ രീതിയിലുള്ള ഒരു പ്രണയലേഖനം
ഞാൻ കുമാരന്റെയും കുമാരിയുടെയും വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രണ്ടുപേരും കൂടെ ഒരു കടലാസിനു വേണ്ടി പിടിവലി നടത്തുന്നതാണ് കണ്ടത്.
ഞാൻ: "എന്താ രണ്ടുപേരും കൂടെ രാവിലെത്തന്നെ?"
കുമാരൻ: "പ്രത്യേകിച്ചൊന്നുമില്ല."
കുമാരി: "പ്രത്യേകിച്ചുണ്ട്."
ഞാൻ: "എന്നാൽ ഞാനും കേൾക്കട്ടെ. എന്താ ആ കടലാസ്?"
കുമാരി: "കുമാരൻ എനിക്കയച്ച ആദ്യ പ്രണയലേഖനം!"
ഞാൻ: "എന്താ കുമാരാ, അപ്പറഞ്ഞത് ശരിയാണോ?"
കുമാരൻ: "ആർക്കും ഒരബദ്ധമൊക്കെ പറ്റില്ലേ?"
കുമാരി: "അബദ്ധം! എനിയ്ക്കാകെ അയച്ച ഒരു പ്രണയലേഖനമാണ്. അതിനുശേഷം ഇത്രത്തോളം സ്നേഹത്തോടെ സംസാരിച്ചിട്ടുപോലുമില്ല."
അപ്പോഴേക്കും കുമാരി അത് കൈക്കലാക്കി എനിക്കുതന്നു. ഞാനത് ഉച്ചത്തിൽ വായിച്ചു:
"എന്റെ എത്രയും പ്രിയപ്പെട്ട, എല്ലാമെല്ലാമായ കുമാരി,
ഞാന്‍ നിന്നെ പ്രേമിക്കുന്നു - അഗാധവും തീവ്രവുമായ്. ഇത് വളരെ അടിസ്ഥാനപരവും വ്യക്തവുമായ ഒരു വസ്തുതയാണ്. നിന്റെ ഹൃദയം മിടിക്കുമ്പോള്‍ എന്നില്‍ രക്തം ഒഴുകുന്നതരത്തില്‍ എന്റെ ഹൃദയം നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. എന്റെ ജീവതാളമിപ്പോള്‍ ഒന്നായ്ച്ചേര്‍ന്ന ആ ഹൃദയമിടിപ്പുകളാണ്...
എന്റെ പൊന്നേ,
നിന്നോടുള്ള പ്രണയം പൂര്‍ണമായ് സംവദിക്കാന്‍ എന്റെ വാക്കുകള്‍ അശക്തങ്ങളാണെന്ന് ഞാന്‍ കരുതുന്നു. വാക്കുകള്‍ പ്രവൃത്തികളിലേക്കും പ്രവൃത്തികള്‍ കൂടിച്ചേരലുകളിലേക്കും വഴിതുറക്കുന്ന, വരാന്‍ പോകുന്ന സുന്ദര നാളുകളില്‍ എന്റെ പ്രണയം നിന്നിലേക്ക് ഒരു കവിത പോലെ ഒഴുകുമെന്നും ഞാന്‍ കരുതുന്നു...
പ്രിയേ,
എന്റെ മനസ്സും ശരീരവും നിനക്കായ് കാത്തിരിക്കുന്നു. നിന്റെ മനസ്സിലേയും ശരീരത്തിലേയും ഓരോ അംശത്തിലും എന്റെ പ്രണയം ചേര്‍ക്കാന്‍ എന്റെ ഹൃദയം വെമ്പുന്നു. തണുപ്പില്‍ പരസ്പരം ചൂടേകിയും, ചൂടില്‍ പരസ്പരം കുളിരേകിയും, കൈ കോര്‍ത്തുപിടിച്ച് ഇനിയുള്ള വഴിയില്‍ നമുക്കൊരുമിച്ചു നടക്കാം...
നിറഞ്ഞു തുളുമ്പുന്ന പ്രണയത്തോടെ,
കുമാരിയുടെ സ്വന്തം
<സൈന്‍>
കുമാരൻ"
അല്പം നാണത്തോടെ കുമാരിയും അതിൽക്കൂടുതൽ നാണത്തോടെ കുമാരനും ഇതു കേട്ടുനിന്നു.
ഞാൻ: "എന്താ കുമാരാ ഇത്. ഇങ്ങനെയാണോ പ്രണയലേഖനം എഴുതുന്നത്? ഒരു ഇരുപത് വർഷം മുൻപേ ഇത് അഡ്ജസ്റ്റ് ചെയ്യാം."
കുമാരൻ: "നാല് കൊല്ലം മുൻപാണ്." കുമാരൻ ന്യായീകരിക്കാൻ ശ്രമിച്ചു. കുമാരി ഊറിച്ചിരിച്ചു.
ഞാൻ: "കുമാരൻ ബഷീറിനെ ഒരുപാട് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു."
കുമാരൻ ഒന്നും പറഞ്ഞില്ല. അപ്പോൾ അവരുടെ കുഞ്ഞുവാവ മുട്ടിലിഴഞ്ഞ് വീട്ടിനകത്തുനിന്നും പുറത്തേയ്ക്ക് വന്നു. ജാള്യത മറയ്ക്കാൻ പാടുപെട്ട കുമാരൻ കുട്ടിയെ എടുത്ത് താലോലിച്ചു. 'അമ്മയോട് മിണ്ടണ്ട കെട്ടോ' എന്നൊക്കെ കുമാരൻ മകളോട് പറഞ്ഞെങ്കിലും അവൾ കുമാരിയ്ക്ക് നേരെ കൈനീട്ടി.

Friday, December 11, 2015
ദൃഷ്ടാന്തം
ദൃഷ്ടാന്തങ്ങൾ നിരവധിയാണ്. വ്യക്തവും. എന്നിട്ടും മിക്കപ്പോഴും അവയൊന്നും കാണുന്നില്ല എന്നത് ഞാനെത്രത്തോളം അന്ധനാണെന്നതിന്റെ ദൃഷ്ടാന്തമാണ്.
Wednesday, December 9, 2015
ഒരു മിനിറ്റിലെ മനസ്സ്
ഒറ്റയക്ക ദിനങ്ങളിൽ ഒറ്റയക്ക നമ്പറുകളുള്ള കാറുകൾ മാത്രം? അപ്പോൾ ഒറ്റയക്കക്കാർക്ക് മുൻഗണന കൂടുതലല്ലേ? അവളേതായിരുന്നു, ആ ബ്യൂട്ടി ക്വീൻ? ഇന്ന് കുളിച്ചില്ലെങ്കിലെന്താ? തണുപ്പ് കൂടുന്നുണ്ട്. കണ്ണിന്റെ വേദന മാറിയില്ലല്ലോ. നാളെ മുതൽ രാവിലെ എഴുന്നേൽക്കണം. സുമേഷ് പണം തന്നില്ലല്ലോ. ബൈക്ക് റിസേർവിലാണ്. ആ ബുക്ക് കൊള്ളില്ല. ശ്രുതിയെ കാണുമ്പോൾ ഇനി മൈൻഡ് ചെയ്യരുത്. ഫേസ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതുകൊണ്ട് എന്തരാശ്വാസം! വയറിനെന്താണ് പ്രശ്നം? വീട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തില്ലല്ലോ. പ്രസന്റേഷൻ നീട്ടി വെക്കാൻ ഗൈഡിനോട് പറയാം. ഹെന്ന ചെയ്തില്ലെങ്കിലെന്താ? ഒരുമ്മ കൊടുത്താൽ തിരിച്ചു കിട്ടാൻ ഇത്ര താമസമോ? ഇനി ഇങ്ങോട്ട് കിട്ടിയിട്ട് മതി അങ്ങോട്ട്. റീച്ചാർജ് ചെയ്ത് കൊടുത്തേയ്ക്കാം. ഡെഡ് ലൈൻ അടുത്തല്ലോ. ഇനി ആ ഡോക്ടറെ കാണാൻ പോയതുതന്നെ. ചികിത്സിക്കാനറിയാത്ത മണുങ്ങൂസ്. പേടി തന്നെയാണ് അഴിമതിയ്ക്ക് ഒരു പ്രധാന കാരണം. ആ ബാർബറുടെ ഒരു കാര്യം, മുടി വെട്ടി കുളമാക്കി. ദാഹിക്കുന്നു. പവർ പോയല്ലോ. കിടക്കാം, പവർ വരട്ടെ.
Subscribe to:
Posts (Atom)