Thursday, November 7, 2013

മരം

സ്വന്തമായി വേരുകളുള്ള, ഇലകളും പൂക്കളുമുള്ള ഒരു മരമാണവൾ. ഇലകളുടെ മർമരത്താൽ ആഹ്ലാദിക്കുന്ന ഒരു ആകാശം തന്നെയുണ്ടവൾക്ക്. ആ മരത്തണലിൽ ഞാനെത്ര സന്തോഷവാനാണെന്നോ!