ഫലേച്ഛ കൂടാതെയുള്ള കർമമാണ് കർമവുമായുള്ള ബന്ധനം ഇല്ലാതാക്കുവാൻ ഉചിതമെന്ന് മിക്കവരും കേട്ടുകാണും. കുമാരനും കുമാരന്റെ സുഹൃത്തായ ഞാനും ഇത് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. കുമാരൻ ഇതെങ്ങനെ പ്രാവർത്തികമാക്കൻ ശ്രമിക്കുന്നു എന്നതിനെകുറിച്ചാണ് ഈ ലേഖനം.
1. വൃദ്ധർക്കും മറ്റ് ബുദ്ധിമുട്ടുള്ളർക്കും ബസുകളിൽ സീറ്റൊഴിഞ്ഞു കൊടുക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യയിൽ തന്നെ മറ്റുചിലയിടങ്ങളിൽ ഇതത്രത്തോളമൊരു കീഴ്വഴക്കമായി ഞാൻ കണ്ടിട്ടില്ല. കുമാരൻ ഇത് വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരാളാണ്. കുമാരൻ ബസിൽ കയറി സീറ്റിലിരിക്കുകയാണെന്ന് വിചാരിക്കുക. ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരെ കുമാരൻ ശ്രദ്ധിക്കും. അതിൽ വൃദ്ധരോ കുഞ്ഞുങ്ങളുമായുള്ളവരോ ഉണ്ടെങ്കിൽ കുമാരനായിരിക്കും ആദ്യമെഴുന്നേറ്റ് അവർക്ക് സീറ്റ് കൈമാറുന്നത്. ഇവർക്കൊക്കെയുള്ള റിസേർവ്ഡ് സീറ്റുകളിൽ ആരെങ്കിലും ഇരിക്കുന്നോ എന്നൊന്നും കുമാരൻ ശ്രദ്ധിക്കില്ല. സീറ്റ് കൈമാറികഴിഞ്ഞാൽപിന്നെ കുമാരൻ അവരുടെ മുഖത്ത് നോക്കുകപോലുമില്ല. അവരുടെ നന്ദിപ്രകടനം തന്നെ കർമബന്ധനത്തിൽ പെടുത്തിയാലോ! ഇത് പലപ്പോഴും ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് ഇതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയമുണർന്നത്. താൻ ഫലേച്ഛ കൂടാതെ കർമം ചെയ്യുന്നവനാണെന്ന് മറ്റുള്ളവർ കരുതുന്നതിൽ കുമാരൻ രഹസ്യമായി സന്തോഷിക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പ്രശസ്തിക്ക് വേണ്ടിയാണോ കുമാരൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്?
2. റോഡിന്റെ അരികിലുള്ള ഫുട്പാത്തിലൂടെ നടക്കുമ്പോൾ നമ്മൾ പലപ്പോഴും എതിരെ വരുന്നവർക്ക് ഏത് വശം മാറികൊടുക്കണമെന്നതിൽ ഒരു കൺഫ്യൂഷൻ വരാറുണ്ട്. ഇത് പലപ്പോഴും രണ്ട് പേരുടെയും പരസ്പരമുള്ള ക്ഷമാപണത്തിലാണ് അവസാനിക്കാറ്. കുമാരന്റെ കൂടെ ഒരുപാട് നടന്നതിൽ നിന്ന് എനിക്ക് മനസ്സിലായത് കുമാരനിത് മറ്റുള്ളവരെക്കാൾ കൂടുതൽ തവണ പറ്റുന്നു എന്നതാണ്. ഇത് ക്ഷമാപണം നടത്തി മറ്റുള്ളവരുടെ മനസ്സിൽ തന്നെപ്പറ്റി നല്ല ഒരു അഭിപ്രായം ഉണ്ടാക്കിയെടുക്കാനാണോ എന്ന് ഞാൻ സംശയിക്കുന്നു.
3. കുമാരൻ പലരെയും പണം, പുസ്തകങ്ങൾ, ഉപദേശങ്ങൾ എന്നിവയൊക്കെ നൽകി സഹായിക്കാറുണ്ട്. ഇത് മൂന്നാമതൊരാൾ അറിയാതിരിക്കാൻ കുമാരൻ വളരെയധികം ശ്രമിക്കാറുണ്ട്. വലത്തെകൈ കൊടുക്കുന്നത് ഇടത്തെകൈ അറിയരുതെന്നാണ് കുമാരന്റെ പ്രമാണം. എന്നാൽ ഇതിലുള്ള ഒരു പ്രശ്നം ഇക്കാര്യം മൂന്നാമൊതൊരാൾ മിക്കവാറും അറിഞ്ഞിരിക്കും എന്നതാണ്. മാത്രമല്ല മൂന്നാമൊതൊരാൾ അറിഞ്ഞ കാര്യം കുമാരൻ അറിയുന്നില്ല എന്ന കാര്യം ആ മൂന്നാമൊതൊരാൾ അറിയുകയും ചെയ്തിരിക്കും. ഈ ഒരു സാഹചര്യം തന്റെ ഉപബോധമനസ്സിന്റെ മാന്ത്രികതയാൽ കുമാരൻ സൃഷ്ടിക്കുന്നതാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ കിട്ടുന്ന `ഇമേജ്' ചെറുതല്ല എന്നത് വ്യക്തമാണല്ലോ.
വിസ്തരഭയത്താൽ കൂടുതലെഴുതുന്നില്ല. ഇതൊക്കെ കുമാരൻ ബോധപൂർവം ചെയ്യുന്നതാണോ അല്ലെങ്കിൽ ഇതൊക്കെ എനിക്ക് വെറുതെ തോന്നുന്നതാണോ എന്നെനിക്കറിയില്ല. ഇതിൽ ഗവേഷണം നടത്തി സത്യം കണ്ടുപിടിക്കാനും ഞാനാളല്ല. ഒരു മനഃശാസ്ത്രജ്ഞന് ഇതിൽ കൂടുതൽ പറയാനുണ്ടാകും.

No comments:
Post a Comment