Friday, January 21, 2022

ആദ്യത്തെ ചോദ്യങ്ങൾ

നിനക്ക് സുഖമോ കുഞ്ഞേ?

നീ ഞാനല്ലെന്നുണ്ടോ?

നീ അവളുമല്ലെന്നുണ്ടോ?

മനസ്സ് പ്രസവിക്കുന്ന 

സിദ്ധാന്തമോ കവിതയോ 

പോലെയാണോ നീ?

വീർത്തു വരുന്ന വയറിനുള്ളിൽ 

ആടിത്തിമിർക്കുകയാണോ നീ?

നീയെല്ലാമറിയുന്നുണ്ടെന്നവർ 

പറയുന്നത് സത്യമോ?

അവളും ഞാനും നിന്നി-

ലൂടെയാണോ ഒഴുകുന്നത്? 

അതോ നീ ഞങ്ങളിലൂടെയോ? 

നിനക്ക് സുഖമോ കുഞ്ഞേ?

ഒരു ചോദ്യം കൂടി:

നിനക്കൊരു പേരുമായി വരാമോ?