ചിന്തകളുടെ പ്രളയവും വികാരങ്ങളുടെ വേലിയേറ്റവും അവന്റെ ഹൃദയത്തില്‍
മാലിന്യങ്ങള്‍ നിറച്ചുകൊണ്ടിരുന്നു. സ്വയം ശുദ്ധീകരിക്കാനുള്ള കഴിഞ്ഞ ശ്രമം പൂര്‍ണ വിജയമാകാത്തതിനാല്‍ അവന്‍ വീണ്ടും തപസ്സു തുടങ്ങി. ഇത്തവണ ദൈവം പെട്ടെന്നു തന്നെ പ്രത്യക്ഷപ്പെട്ടു. തന്റെ ഹൃദയം ശുദ്ധീകരിച്ചു തരണമെന്ന് അവന്‍ ദൈവത്തോട് അപേക്ഷിച്ചു. അങ്ങനെ ചെയ്‌താല്‍ പകരമെന്തു നല്‍കുമെന്ന് ദൈവം ചോദിച്ചു. അല്പമൊന്ന് അന്ധാളിച്ചെങ്കിലും തന്റെ ഹൃദയം തന്നെ നല്‍കാമെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ ഹൃദയം തന്നില്‍ സമര്‍പ്പിക്കുന്നതും ഹൃദയം ശുദ്ധീകരിക്കുന്നതും രണ്ടു കര്‍മമല്ല എന്ന് ദൈവം ഒരു മന്ദഹാസത്തോടെ പറഞ്ഞു. അവന്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോഴേയ്ക്കും ദൈവം അപ്രത്യക്ഷമായിരുന്നു.
Wednesday, November 2, 2011
Subscribe to:
Posts (Atom)
