Friday, June 11, 2021

മഴ

എന്റെ ബന്ധുവായ ഒരു ഒന്നാം ക്ലാസുകാരി പുതുതായി പഠിച്ച 'മഴ' എന്ന വാക്ക് എഴുതിയത് 'മ' യ്ക്കും 'ഴ' യ്ക്കും ഇടയിൽ കുറെ സ്ഥലം വിട്ടായിരുന്നു. അതെന്താണങ്ങനെയെന്ന് ചോദിച്ച അവളുടെ അമ്മയോട്  'കൊറോണയല്ലേ കുറച്ചു ഡിസ്റ്റൻസ് ഇരുന്നോട്ടെ' എന്നാണവൾ പറഞ്ഞത്.

Thursday, March 4, 2021

ചിത്രം 19: തോന്നലും തുന്നലും

തോന്നലും തുന്നലും തമ്മിലെന്തെന്നോർത്ത്  താൻ തുന്നുന്നതുപോലും ഒരു തോന്നലാണോ എന്ന് ചിന്തിക്കുന്നവൻ.

Monday, March 1, 2021

അനശ്വരൻ

ഒരു നിമിഷത്തി

ലനന്തമാം സമയ

മുൾക്കൊള്ളുന്നവ

നല്ലോ അനശ്വരൻ!

നല്ലത്

ഒരു ദിവസം രാവിലെ കുമാരൻ ആരോടെന്നില്ലാതെ പറഞ്ഞു: "ഞാനൊരു നല്ല ആളാണ്". അതിനു ശേഷം കുമാരനന്ന് സംസാരിച്ചതേയില്ല.  

Tuesday, January 12, 2021

എന്റേത്

 ഈ ശ്വാസവും നിമിഷവും വാക്കുമല്ലാതെന്തുണ്ട് എന്റേതായി!