ചില സമയത്ത് സ്വസ്ഥമായിരുന്ന് ചിന്തിക്കുമ്പോൾ കാര്യങ്ങൾ വളരെ ലളിതമാണ്. നമുക്ക് രണ്ടു തരത്തിലുള്ള ആഗ്രഹങ്ങളുണ്ട് - ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളവയും ദീർഘകാലാടിസ്ഥാനത്തിലുള്ളവയും. ഉദാഹരണത്തിന്, ഒരു സിനിമ കാണണം എന്നുള്ള ആഗ്രഹം ഹ്രസ്വകാലാടിസ്ഥാനത്തിലുതും ഒരു ഡോക്ടർ ആകണം എന്നുള്ളത് ദീർഘകാലാടിസ്ഥാനത്തിലുള്ളതും ആണ്. ഈ രണ്ടു വിഭാഗത്തിലുമുള്ള ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ ഓരോ മന്ത്രിമാരുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ആഗ്രഹങ്ങളെ വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും വികാരത്തിന്റെ ചുമതലയാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗ്രഹങ്ങളുടെ ചുമതല വിവേകത്തിനാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അന്തിമമായ തീരുമാനമെടുക്കുന്നത് മന്ത്രിസഭയിലാണ്. സ്വന്തം വകുപ്പിലെ തീരുമാനങ്ങളിൽ മേൽക്കൈ വകുപ്പുമന്ത്രിയ്ക്കാണെങ്കിലും മറ്റുമന്ത്രിയുടെ അഭിപ്രായം കേൾക്കാൻ വകുപ്പുമന്ത്രി ബാധ്യസ്ഥനാണ്. മെഡിക്കൽ എന്ട്രൻസ് എക്സാമിന്റെ രണ്ടു ദിവസം മുൻപെ സിനിമ കാണണമെന്ന ആഗ്രഹം വന്നാൽ വിവേകം അത് തടയാൻ ശ്രമിക്കും. ഒരുവളിലുള്ള വിവേകം ശക്തനാണെങ്കിൽ ഒരുപക്ഷെ ഈ ആഗ്രഹം മന്ത്രിസഭ തള്ളും. വിവേകത്തിനു മന്ത്രിസഭയിൽ സ്വാധീനം കുറവാണെങ്കിൽ ആഗ്രഹം സാധിക്കപ്പെട്ടു എന്നുവരും.
കുറച്ചു കാര്യങ്ങൾ കൂടി എഴുതാനുണ്ടായിരുന്നു. അപ്പോഴാണ് ചുമ്മാ ഇരിക്കുക എന്ന ആഗ്രഹം (ഒട്ടും ശക്തനല്ലാത്ത വിവേകത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട്) മന്ത്രിസഭ പാസാ
കുറച്ചു കാര്യങ്ങൾ കൂടി എഴുതാനുണ്ടായിരുന്നു. അപ്പോഴാണ് ചുമ്മാ ഇരിക്കുക എന്ന ആഗ്രഹം (ഒട്ടും ശക്തനല്ലാത്ത വിവേകത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട്) മന്ത്രിസഭ പാസാ

No comments:
Post a Comment