"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും."
"ഹും."
"എന്താ ഒന്നും പറയാനില്ലേ?"
"മര്യാദയ്ക്ക് ഡൈ ചെയ്ത് നടന്നോളണം. കുറഞ്ഞത് ഹെന്നയെങ്കിലും."
"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും എന്നതിനെപ്പറ്റി ഭവതിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം."
"എന്റെ മെഡിക്കൽ സയൻസ് അങ്ങനെ പറയുന്നില്ല."
"എന്റെ മെഡിക്കൽ സയൻസോ?"
"അതെ, എന്റെ മെഡിക്കൽ സയൻസ്. "
"ഇന്നലെ വായിച്ചുകൊണ്ടിരുന്ന ബുക്കിന്റെ ഫോർത്ത് ചാപ്റ്റർ എടുത്ത് വായിച്ചു നോക്ക്."
"ഏത് ബുക്കിന്റെ?"
"അത് എന്നോടാണോ ചോദിക്കുന്നത്, കൊള്ളാം."
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല."
"അത് തന്നെയാ എനിക്കും പറയാനുള്ളത്. ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും. ചിന്തിക്കാത്തവർക്ക് അത് പറഞ്ഞാൽ മനസ്സിലാവണമെന്നില്ല."
"ഇന്ന് രണ്ടിലൊന്നറിയും."
"രണ്ടിലൊന്നോ?"
"അതെ. നാളെ ഭവാൻ ഹെന്നയാണോ അതോ ഡൈ ആണോ ചെയ്യുന്നതെന്ന്."
"അത് നാളെ അറിഞ്ഞാൽ പോരെ?"
"അങ്ങനെയെങ്കിൽ അങ്ങനെ."
"എനിക്ക് മറ്റൊരു പ്രധാന കാര്യം പറയാനുണ്ട്."
"ചിന്തിക്കുന്ന കാര്യമാണെങ്കിൽ മിണ്ടണ്ട."
"ചിന്തിക്കുന്ന കാര്യത്തെപ്പറ്റി ഡോക്ടർസിനോട് സംസാരിക്കുന്നത് ഞാൻ മതിയാക്കി. ഇത് വേറൊരു കാര്യമാണ്."
"ഞാനുറങ്ങുന്നതിന് മുൻപ് പറഞ്ഞാൽ കേൾക്കാം."
"എന്റെയീ ചെറുപ്രായത്തിൽ മുടി നരച്ചും നരപ്പിച്ചും നടക്കുന്നതാണ് ഇപ്പോഴത്തെ ഫേഷൻ. ഇനി പറ, ഞാൻ ഡൈയോ ഹെന്നയോ ചെയ്ത് ഓൾഡ് ഫേഷൻ ആകണോ?"

No comments:
Post a Comment