ശിഷ്യൻ ചോദിച്ചു: "ഗുരോ, ഏറ്റവും വിഷമുള്ള പാമ്പ് ഏതാണ്?"
അൽപനേരം ധ്യാനത്തിൽ മുഴുകിയ ശേഷം കണ്ണു തുറന്ന് ഗുരു പറഞ്ഞു: "സംശയം. സംശയമാണ് ഏറ്റവും വിഷമുള്ള പാമ്പ്. ഇഴഞ്ഞടുക്കുന്നത് അറിയുകയേയില്ല. വിഷം തീണ്ടിയാൽ പിന്നെ വിഷമിറക്കാൻ ഏറ്റവും മിടുക്കനായ വൈദ്യനുപോലും അതികഠിനമായ് പരിശ്രമിക്കേണ്ടിവരും."
ശിഷ്യൻ: "ആരാണ് ഏറ്റവും വലിയ വിഷവൈദ്യൻ?"
ഗുരു: "സംശയമെന്ത്, വിവേകം. യുക്തിബോധത്തോടെ ചിന്തിച്ച്, ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് സംശയമകറ്റാവുന്നതേയുള്ളൂ. പറഞ്ഞല്ലോ, അതികഠിനമാണത്."
ഗുരു വീണ്ടും കണ്ണുകളടച്ചു. ധ്യാനിച്ചുകൊണ്ടുതന്നെ ഗുരു മൊഴിഞ്ഞു: "How pitiful the life of a skeptic! How pitiful!!"

No comments:
Post a Comment