"ഒരു ത്രെഡ് ഉണ്ട്."
"വൈകണ്ട, മുത്തുചേർത്ത് മാലയാക്കൂ."
"അതിന് നിന്റെ സഹായം വേണം."
"തീർച്ചയായും. കഥയെഴുതാനുള്ള എന്റെ അസാധാരണമായ കഴിവിന്റെ വളരെ ചെറിയൊരംശം അതിനുവേണ്ടി ഞാൻ ഉപയോഗിക്കുന്നതായിരിക്കും. ത്രെഡ് നോക്കട്ടെ."
"മനുവിന് ഒരു ദിവസം ഒരു ബാഗ് കളഞ്ഞുകിട്ടുന്നു."
"മുഴുവൻ പണമോ സ്വർണമോ ആയിരിക്കും."
"അല്ല. നാലു പോസ്റ്റൽ കവറുകൾ മാത്രം."
"കവറിനുള്ളിലെന്തെങ്കിലുമുണ്ടോ?"
"തീർച്ചയായും. ഒരേ പോലെയുള്ള നാലു കവറിലും കത്തുകളാണെന്ന് മനുവിന് തോന്നി."
"അഡ്രസ്?"
"നാലിലും To-address ഉണ്ട്. കേരളത്തിലെ നാല് ജില്ലകളിലേക്കാണ്. എന്നാൽ ഒന്നിലും From-address ഇല്ല."
"എന്നിട്ട് മനുവെന്തു ചെയ്തു?"
"അടുത്തുള്ള പോസ്റ്റ് ഓഫീസിൽ കയറി സ്പീഡ് പോസ്റ്റ് അയച്ചു."
"ഇതാണോ ത്രെഡ്?"
"തോക്കിൽ കയറി വെടിവെക്കല്ലേ. സ്പീഡ് പോസ്റ്റ് അയക്കുമ്പോൾ From-address വേണമെന്ന് അറിയാമല്ലോ?"
"From-address ആയി മനുവിന്റെ അഡ്രസ് കൊടുത്തുകാണും."
"കറക്റ്റ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മനുവിനെത്തേടി മൂന്നുപേർ വന്നു."
"കത്തുകിട്ടിയവർ? നാലു കത്തുകളല്ലേ അയച്ചത്?"
"അതെ. അയച്ചത് നാല്. തേടി വന്നവർ മൂന്ന്."
"സസ്പെൻസ് ത്രില്ലെർ ആണെല്ലോ! എന്നിട്ട്?"
"മൂന്നു പേരും മനുവിനോട് കാര്യങ്ങൾ വിശദീകരിച്ചു. മൂന്നുപേർക്കും കിട്ടിയ കത്തുകളിൽ ഒരേ സന്ദേശമായിരുന്നു - ഇന്ന ദിവസം ഇന്ന സമയം ഇന്ന സ്ഥലത്ത് എത്തിച്ചേരാൻ."
"കൊള്ളാലോ. ഇത് ഏത് സിനിമയുടെ കഥയാ? ഇന്നലെ കണ്ടു എന്നു പറഞ്ഞ ഗ്രീക്ക് സിനിമയുടെ കഥയാണോ?"
"എന്നാ ശരി. നമുക്ക് പിന്നെ സംസാരിക്കാം. എനിക്കുറക്കം വരുന്നു."
"അതുവിട്, ബാക്കിപ്പറ, പ്ലീസ്."
"മനുവിനെ തേടിവന്ന മൂന്നുപേർ അങ്ങനെ പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു."
"അവർക്ക് പരസ്പരം അറിയാമായിരുന്നോ?"
"ഇല്ല. അത്ര തിരക്കില്ലാത്ത ഒരു റസ്റ്റോറന്റിൽ എത്തിച്ചേരാനായിരുന്നു സന്ദേശം. അവിടെ കണ്ട് സംസാരിച്ചപ്പോഴാണ് അവർ പരസ്പരം അറിയുന്നതും, അവർക്ക് കിട്ടിയ സന്ദേശം ഒന്നാണെന്ന് അറിയുന്നതും."
"എന്നിട്ട്?"
"കത്തയച്ച ആളെ അവരവിടെ പ്രതീക്ഷിച്ചു കാണുമല്ലോ? അതാണവർ മനുവിനെ തിരഞ്ഞ് വന്നത്."
"സന്ദേശം എഴുതിയത് മനുവല്ല എന്നും നാലാമാതൊരാൾക്ക് കൂടി സന്ദേശം പോയിട്ടുണ്ടെന്നും മനു അവരോട് പറഞ്ഞു അല്ലേ?"
"അതെ. നാലാമത്തേതും അതേ സന്ദേശമായിരിക്കുമെന്ന് അവർ ചിന്തിച്ചു. മനുവിനെ കാണാൻ വന്ന മൂന്നു പേർ അടുത്തടുത്ത ജില്ലകാരാണ്. അതിലൊരാളുടെ ജില്ലയിലാണ് അവർ കണ്ടുമുട്ടിയ റസ്റ്റോറന്റ്. നാലാമത്തെ ജില്ല ഏറ്റവും ദൂരെയുള്ളതാണെന്ന് സ്പീഡ് പോസ്റ്റ് സ്ലിപ്പിൽ നിന്ന് അവർ മനസ്സിലാക്കി."
"അപ്പോൾ അതായിരിക്കും നാലാമത്തെയാൾ വരാതിരിക്കാനുള്ള കാരണം."
"നാലാമത്തെയാൾ റസ്റ്റോറന്റിൽ എത്തിയില്ലെന്ന് അവർക്കുറപ്പൊന്നുമില്ല. സംഭവവശാൽ ഈ മൂന്നുപേരെ അയാൾ കണ്ടുമുട്ടിയില്ലെന്ന് വരാമല്ലോ."
"അതും ആവാം. എന്നിട്ട്?"
"മനുവിനും ആ മൂന്നുപേർക്കും സത്യമറിയാനുള്ള ആകാംഷയായി. മറ്റൊരൊഴിവു ദിവസം എല്ലാവരും കൂടി നാലാമത്തെയാളുടെ അടുത്തേക്ക് പോയി."
"എന്നിട്ട്?"
"ഓ പിന്നെപ്പറയാം. എനിക്കുറക്കം വരുന്നു."
"പ്ലീസ്, ത്രെഡ് കമ്പ്ലീറ്റ് ചെയ്യ്. സസ്പെൻസ് അറിയാതെ എനിക്കുറക്കം വരില്ല എന്ന് നിനക്കറിയില്ലേ?"
"അതെനിക്കറിയാമല്ലോ. അതല്ലേ ഞാൻ ബാക്കി പറയാത്തത്."
"നിന്നെ ഞാൻ ഹെല്പ് ചെയ്തതുതന്നെ."
"നമുക്കു കാണാം. ഹാവ് എ സ്ലീപ്‌ലെസ്സ് നൈറ്റ്. ഗുഡ് നൈറ്റ്."
"ഹും. കാണാം. ഗുഡ് നൈറ്റ്."

No comments:
Post a Comment