മന്ത്രം
വര്‍ഷങ്ങള്‍ക്കുമുന്‍പ് മന്ത്രവാദം പ്രബലമായിരുന്ന കാലം. ആ മേഖലയില്‍ വ്യാജന്മാരും കുറവായിരുന്നില്ല. അങ്ങനെയിരിയ്ക്കെ മന്ത്രവാദത്തിനിടയില്‍ ഒരു വ്യാജന് തന്റെ ഒരു കൈയ്യില്‍ കോഴിയും മറുകൈയ്യില്‍ കൊടുവാളുമായി ഇങ്ങനെ ചൊല്ലിയത്രെ:
"കുക്കുടം കൊടുവാക്കത്തി
എന്റെമോന് ചോയിക്കുട്ടി
ഓന്ണ്ട് കോയിക്കോട്ട്
ഓനറിയ കോയിസ്തോത്രം"
(കടപ്പാട്: വല്യച്ഛന്)
കടങ്കഥ
ഈ കടങ്കഥയുടെ ഉത്തരം പറയാമോ?
"അടുത്തു വെക്കറ്, അകലെ വെക്കറ്;
അരി വെച്ച് പറിക്കണം, അരി വെക്കാതെ പറിക്കണം."
(കടപ്പാട്: വല്യമ്മ)
ഉത്തരം ശരിയാണോയെന്നറിയാന്‍ ആദ്യത്തെ അഭിപ്രായം നോക്കു.
Sunday, October 24, 2010
Subscribe to:
Post Comments (Atom)

ഉത്തരം: വഴുതന
ReplyDeleteവഴുതന തൈകള്‍ അടുത്തടുത്ത് നടരുതെന്നും എന്നാല്‍ അടുക്കളയ്ക്ക് അരികെത്തന്നെ നടണമെന്നും ആദ്യ വരി. അരി അടുപ്പത്ത് വെച്ചിട്ടേ വഴുതന കറിയ്ക്കായി പറയ്ക്കേണ്ടതുള്ളൂ എന്നും എന്നാല്‍ വഴുതനയ്ക്കുള്ളില് അരിയുണ്ടാവുന്നതിനു മുന്‍പേ പറിയ്ക്കണമെന്നും രണ്ടാമത്തെ വരി.
Kelkkaatha kadankathayum koyi sthothravum .........kelppichathil santhosham .....
ReplyDelete