അവന്റെ വീട്ടിന്റെ മുറ്റത്തൊരു പാരിജാതമുണ്ട്. വർഷം മുഴുവൻ അതിൽ അതിസുഗന്ധമുള്ള വെളുത്ത ചെറിയ പൂക്കളുണ്ടാകും. അത്താഴത്തിനുശേഷം അവൻ ചെരുപ്പിടാതെ പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ ലയിച്ച് മുറ്റത്ത് ഉലാത്തും. പൂക്കൾ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാകും. നിർവൃതിദായകങ്ങളായ ആ നിമിഷങ്ങളിൽ അവൻ അവൻമാത്രമാകുകയും ലോകത്തെ മറക്കുകയും ചെയ്യും.
തന്റെ രാത്രികാലപാരിജാതപ്രേമത്തെക്കുറിച്ച് പകൽസമയങ്ങളിൽ അവൻ ബോധവാനായിരുന്നു. അതിനെപ്പറ്റി അവൻ നല്ലപോലെ ചിന്തിച്ചു. പാരിജാതപ്പൂക്കൾ തന്റെ ചിന്തകളെ എത്ര നിർണായകമായാണ് സ്വാധീനിക്കുന്നതെന്ന് അവൻ ചിന്തിച്ചു. എത്രത്തോളം സുഖദായകങ്ങളാണെങ്കിലും സ്വാധീനത ഒരു തരത്തിലുള്ള ബന്ധനമാണെന്ന് അവൻ വിചാരിച്ചു. ബന്ധനം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അത്തരത്തിലുള്ള സുഖം അടിമത്തമാണ്. അടിമത്തത്തെ അവൻ മറ്റെന്തിനെക്കാളും വെറുത്തു.
ഒരുദിവസം രാവിലെ, എഴുന്നേറ്റപാടെ അവൻ ഒരു കൊടുവാളുമായ്ചെന്ന് പാരിജാതം കടയ്ക്കൽവെച്ച് മുറിച്ചു കളഞ്ഞു. അവനെപ്പോലെതന്നെ പാരിജാതപ്പൂക്കളുടെ സുഗന്ധമാസ്വദിച്ചിരുന്ന വീടുകാരും അയല്ക്കാരും അതിലിടപെടാതിരുന്നില്ല. എന്നാൽ ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന പുഴുക്കളെ ചൂണ്ടിക്കാണിച്ച് അവൻ തന്റെ പ്രവൃത്തിയെ സമർത്ഥമായ് ന്യായീകരിച്ചു.
അന്നും രാത്രി അത്താഴത്തിനുശേഷം അവൻ മുറ്റത്ത് ചെരുപ്പിടാതെ ഉലാത്തി - എന്നുമെന്നപോലെ കണ്ണുകളടച്ച്, ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത്. പാരിജാതപ്പൂക്കളുടെ സുഗന്ധം അന്നുമവനെ ആനന്ദിപ്പിച്ചു. പൂക്കൾ തന്റെ തലയിലാകെ പൊഴിയുന്നതായും അവനറിഞ്ഞു.

No comments:
Post a Comment