ഈ വർഷം എന്റെ നാളിൽ ജനിച്ചവർ വീഴാൻ സാധ്യതയുണ്ടെണ്ണ്‍ മാനിപ്പയ്യൂർ ഫലം പറഞ്ഞെന്ന് അമ്മ വിളിച്ചു പറഞ്ഞു. എനിയ്ക്ക് രണ്ടു കാരണങ്ങളാൽ ചിരി വന്നു.
1. ഡിസംബർ 31ന് ഞാനൊന്നു വീണതേയുള്ളൂ.
2. ഒരു വർഷത്തിൽ ചെറുതായെങ്കിലും ഒന്നു വീഴാത്തവർ ഈ ലോകത്തുണ്ടാകുമോ?
സ്വാമി അയ്യപ്പന്റെ നാളാണെന്നും പല മഹാന്മാരും ജനിച്ച നാളാണെന്നും അതിനാൽ ഒന്നു കൊണ്ടും പേടിക്കെണ്ടെന്നും കണ്ണടച്ചു നടന്നാൽ പോലും ഒന്നും സംഭവിക്കില്ലെന്നും ഞാനമ്മയോട് പറഞ്ഞു. സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. സമാധാനിച്ചോ എന്തോ?

No comments:
Post a Comment