"ഹെന്ത് !",
ഉണര്‍ന്നെഴുന്നേറ്റ കുമാരന്‍ അലങ്കരിക്കപ്പെട്ട തന്റെ മുറിയും, കിടക്കയും, അതില്‍ക്കിടന്ന് ബോധമില്ലാതെ എന്നാല്‍ നാണം കലര്‍ന്ന ഒരു മന്ദഹാസവും, ഒരു നവവധുവിന്റെ ലക്ഷണങ്ങളുമായി ഉറങ്ങുന്ന ഒരു പെണ്ണിനേയും കണ്ട് ആക്രോശിച്ചു:
"നിത്യബ്രഹ്മചാരിയായി ജീവിക്കാന്‍ ഏതാണ്ടുറച്ച എനിക്കെങ്ങനെ ഇതു സംഭവിച്ചു? ഇതുവരെ കാണാത്ത ഇവളാരാണ്? ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു, ഈശ്വരാ...ഞാന്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. സത്യമറിഞ്ഞിട്ടുതന്നെ കാര്യം."
കുമാരന്‍ അവളെ ചുമലില്‍ പിടിച്ചു കുലുക്കി വിളിച്ചു. അവള്‍ ഉറക്കച്ചടവില്‍ മന്ദഹാസത്തോടെ തന്നെ കുമാരനെ കണ്ണുമിഴിച്ചു നോക്കി.
"പറ, നീയാരാണ്?", കുമാരന്‍ ഒച്ചയെടുത്തു.
അവള്‍ അത്ഭുതത്തോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു:
"ഓ, ഒന്നുമറിയാത്തപോലെ...ഒന്നുപോ കുമാരേട്ടാ, ഞാന്‍ കുറച്ചുകൂടെ ഒന്നുറങ്ങട്ടെ."
ഇത് കുമാരന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളെ കണ്ണുരുട്ടിയൊന്നു നോക്കിയശേഷം വാതിലിനടുത്തേക്ക് കുതിച്ചു. വാതില്‍ തുറന്നു അവന്‍ ആക്രോശിച്ചു:
"അമ്മേ...അച്ഛാ...ഇവിടാരുമില്ലേ?"
ശബ്ദം കേട്ട് അമ്മയും അമ്മമ്മയും കുറെ പൊടിമക്കളും ഓടിവന്നു. കുമാരന്റെ ഭാവം കണ്ട് അവരെല്ലാം പേടിച്ചു. കുട്ടികള്‍ കരയാറായി. ഇതു കണ്ട് കുമാരന്‍ കുറച്ചൊന്നു മയപ്പെട്ടെങ്കിലും ഉച്ചത്തില്‍ തന്നെ ചോദിച്ചു:
"അമ്മേ, എന്റെ മുറിയില്‍ കിടക്കുന്ന ആ പെണ്ണേതാണ്? പറ, ഇന്നലെയെന്താണിവിടെ സംഭവിച്ചത്?"
"നിനക്കെന്തു പറ്റി, കുമാരാ? നിന്റെ അച്ഛന്റെ അനന്തിരവന്റെ മകള്‍ കുമാരിയല്ലേ അത്. നിങ്ങള്‍ തമ്മില്‍ കുറെക്കാലമായി ഇഷ്ടമാണെന്നും കല്യാണം കഴിപ്പിച്ചു തരണമെന്നും നീതന്നെയല്ലേ മൂന്നുമാസം മുന്‍പ് ഞങ്ങളോട് പറഞ്ഞത്. ഇന്നലെ നടന്ന കല്യാണം പോലും നിന്നോട് മറന്നു പോയോ?", ആശ്ചര്യവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ അമ്മ മറുപടി പറഞ്ഞു.
സംഭവം ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ കുമാരി അപ്പോഴേക്കും എഴുന്നേറ്റു വന്നിരുന്നു. തലകറങ്ങി വീണ കുമാരനെ സ്വബോധത്തിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു.

ഈ സംഭവം നടന്ന് കുറച്ചു ദിവസങ്ങള്‍ക്കുശേഷം കുമാരന്റെ ഉറ്റസുഹൃത്തായ ഈ ബ്ലോഗ്ഗര്‍ കുമാരനുമായി നടത്തിയ സംഭാഷണം ചുവടെ കൊടുത്തിരിക്കുന്നു.
കുമാരന്‍: "ശരിയാണ്, അടുത്ത ബന്ധമായതുകാരണം ഞങ്ങള്‍ക്ക് പരസ്പരം ആദ്യമേ അറിയാമായിരുന്നു. ചെറുതാവുമ്പോള്‍ ഒരു അവധിക്കാലത്ത് അവളെന്റെ വീട്ടില്‍ വന്ന് കുറെദിവസം താമസിച്ചിട്ടുണ്ട്. എന്നെക്കാള്‍ നന്നായി സംസാരിക്കാനും മറ്റുള്ളവരോട് നന്നായി പെരുമാറാനും അവള്‍ക്ക് അറിയാമായിരുന്നു. ഞാനവളെ പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്."
ബ്ലോഗ്ഗര്‍: "എപ്പോഴാണ് നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയത് ?"
കുമാരന്‍: "കണ്ടു തുടങ്ങിയപ്പോഴേ എനിക്കവളെ ഇഷ്ടമായിരുന്നു. ഏതു തരത്തിലുള്ള ഇഷ്ടമാണെന്ന് നിര്‍വചിക്കാനുള്ള പ്രായം എനിക്കായിരുന്നില്ല. അവളാണെങ്കില്‍ തീരെ കുഞ്ഞായിരുന്നു. ഞങ്ങള്‍ തമ്മില്‍ എഴുവയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അറിയാമല്ലോ. പിന്നെ ഞാന്‍ പഠനവും ജോലിയുമോക്കെയായി കുറച്ചു കറങ്ങി. അതിനിടയില്‍ വളരെക്കുറച്ചു തവണ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തത്. ആധ്യാത്മികമായ പുസ്തകങ്ങളും മറ്റും ഞാന്‍ ധാരാളം വായിക്കാറുണ്ടായിരുന്നു. അതു കാരണമാകാം കല്യാണം കഴിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ ഞാന്‍ ഏതാണ്ടുറച്ചിരുന്നു. പക്ഷെ, ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിട്ടത് എന്റെയുള്ളില്‍നിന്നു തന്നെയായിരുന്നു. അതൊരു കവലയാണെങ്കില്‍ ഒരു വഴി ഗാര്‍ഹസ്ഥ്യവും രണ്ടാമത്തെ വഴി ബ്രഹ്മചര്യവും. ഒരു നിമിഷം ഞാനാകവലയില്‍ അന്തിച്ചു നിന്നുപോയി. ആ ഒരു നിമിഷം മതിയായിരുന്നു, കുമാരിക്ക് ആദ്യത്തെ വഴിയിലൂടെ എന്നെ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകാന്‍. സ്വബോധം വരുമ്പോഴേക്ക് ഞങ്ങളൊരുപാട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു."
ബ്ലോഗ്ഗര്‍: "അവസാനം പറഞ്ഞത് ഒന്നു കൂടെ വ്യക്തമാക്കാമോ?"
കുമാരന്‍: "ഒരു വിഷുതലേന്ന് അവളെന്നെ വിളിച്ചു - ഞാനപ്പോള്‍ ഡോക്ടറേറ്റിനും അവള്‍ ഡോക്ടറാകാനും പഠിക്കുന്നു. അതൊരു തുടക്കമായിരുന്നു. പിന്നെ പതിനഞ്ചു ദിവസം, അതു മതിയായിരുന്നു ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം തുറന്നു പറയാന്‍. മനസ്സില്‍ മഴ പെയ്താല്‍ എങ്ങനെയിരിക്കുമെന്നറിയാമോ? ഞാനതനുഭവിച്ചിട്ടുണ്ട്, ആ പതിനഞ്ചു ദിവസം. വെറും മഴയല്ല, പേമാരി തന്നെ. ചില വൃക്ഷങ്ങള്‍ കട പുഴകി. ഇതുവരെ കാണാത്ത ചില ചെടികള്‍ മുളച്ചുവന്നു. വെള്ളത്തിനു ദാഹിച്ച മണ്ണ് സന്തോഷം കൊണ്ട് മതിമറന്നു, അതില്‍നിന്നും അനിര്‍വചനീയമായ ഒരു ഗന്ധമുയര്‍ന്നു. കടല്‍ ആര്‍ത്തലച്ചുവന്ന് കരയെ കെട്ടിപ്പുണര്‍ന്നു. ഇരുപത്തിനാല് മണിക്കൂറും ഒരേ ചിന്ത തന്നെ, കണ്ണില്‍ ഒരേ കാഴ്ച തന്നെ. അതൊരു പാതിബോധത്തോടെയുള്ള ജീവിതമായിരുന്നു."
ബ്ലോഗ്ഗര്‍: "ബോധം തെളിഞ്ഞപ്പോള്‍ എന്തു തോന്നി?"
കുമാരന്‍: "ഈ വഴിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും ഇതു കൂടുതല്‍ എളുപ്പവും സ്വാഭാവികവും ആണെന്നും തോന്നി. മാത്രമല്ല, എന്റെ കണ്ണുകള്‍ക്ക് വേണ്ട സൌന്ദര്യം അവളുടെ ശരീരത്തിനും, എന്റെ കാതുകള്‍ക്ക് വേണ്ട മാധുര്യം അവളുടെ ശബ്ദത്തിനും, എന്റെ ഹൃദയത്തിനു വേണ്ട നൈര്‍മല്യം അവളുടെ ഹൃദയത്തിനും, എന്റെ മനസ്സിന് വേണ്ട നന്മ അവളുടെ മനസ്സിനും ഉണ്ടായിരുന്നു. എനിക്കതുമതിയായിരുന്നു."
ബ്ലോഗ്ഗര്‍: "വെയിറ്റ്, വെയിറ്റ്, ഈ ഡയലോഗ് നീ അവളോട് പറഞ്ഞിട്ടുണ്ടോ?"
കുമാരന്‍: "ഉണ്ട്. പതിനഞ്ചാം ദിവസം ഞാനിതവളോട് പറഞ്ഞു."
ബ്ലോഗ്ഗര്‍: "അവളുടെ പ്രതികരണം?"
കുമാരന്‍: "അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എത്രയോകാലം പ്രാര്‍ത്ഥിച്ചതും ആഗ്രഹിച്ചതും നടത്തിത്തന്നതിന് കണ്ണീരൊഴുക്കിക്കൊണ്ട് അവള്‍ ദൈവത്തോട് നന്ദി പറഞ്ഞു."
ബ്ലോഗ്ഗര്‍: "ഒരു ചോദ്യം കൂടെ. കല്യാണത്തിന്റെ പിറ്റേന്ന് രാവിലെ എന്തുകൊണ്ടങ്ങനെ സംഭവിച്ചു?
കുമാരന്‍: "രണ്ടാമത്തെ വഴിയെക്കുറിച്ചുള്ള ചിന്ത മനസ്സിലെവിടെയോ തങ്ങിനില്‍പ്പുണ്ടാകണം. എന്തായാലും ആ സംഭവമോര്‍ത്ത് ഞങ്ങള്‍ കഴിഞ്ഞ കുറെ രാത്രികളില്‍ ചിരിച്ചിട്ടുണ്ട്."
ബ്ലോഗ്ഗര്‍: "കുമാരാ, സമയമൊരുപാടായി. നിന്നെ പിടിച്ചിരുത്തുന്നതില്‍ കുമാരി എന്നോട് ക്ഷമിക്കില്ല. എനിക്കാണെങ്കില്‍ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ ധൃതിയുമായി. ഗുഡ് നൈറ്റ് ആന്‍ഡ് ഹാവ് ഫണ്‍".
കുമാരന്‍: "ഗുഡ് നൈറ്റ് ആന്‍ഡ് ഹാപ്പി ബ്ലോഗിങ്ങ്."

No comments:
Post a Comment