ഞാന്‍ കേട്ടിട്ടുണ്ട്,
അങ്ങയുടെ സവിധത്തില്‍ എന്നും
വസന്തമാണെന്ന്;
അവിടെയുള്ള പൂക്കളുടെ സുഗന്ധം
മറ്റെങ്ങുമില്ലെന്ന്.
ഞാന്‍ കേട്ടിട്ടുണ്ട്,
വഴികളെല്ലാം അവിടെ
സംഗമിക്കുന്നുവെന്ന്;
അവയുടെ തുടക്കവും
അവിടെനിന്നാണെന്ന്.
ഞാന്‍ കേട്ടിട്ടുണ്ട്,
അതിഥിയും ആതിഥേയനും അവിടെ
ഒന്നാകുന്നുവെന്ന്;
സംശയത്തിന്റെ തൂവയോ,
ദുഖത്തിന്റെ മുള്ളുകളോ,
അഹങ്കാരത്തിന്റെ വള്ളികളോ
അവിടെയെങ്ങുമില്ലെന്ന്.
ഇങ്ങനെ ഒരുപാടു ഞാന്‍
കേട്ടിട്ടുണ്ട്.
കേട്ടതെല്ലാം ശരിയാണെന്ന
തോന്നലുമുണ്ട്.
എങ്കിലും,
കണ്ടറിയാതെ തീരുമാനിക്കുന്നതെങ്ങനെ.
ഇങ്ങനെയെല്ലാമുണ്ടെങ്കില്‍
കാണാതിരിക്കുന്നതുമെങ്ങനെ.

No comments:
Post a Comment