വെളിച്ചം നല്‍കിയ
മുറിപ്പാടുകളില്‍നിന്നും
ഇരുട്ടെന്റെ കണ്ണുകളെ
സുഖപ്പെടുത്തി.
സുഖപ്പെട്ട കണ്ണുകള്‍
തുറന്നപ്പോള്‍
വെളിച്ചമില്ലാത്തതിനാല്‍
ഒന്നും കാണാനായില്ല.
വെളിച്ചത്തിനായ്
ദാഹിച്ച കണ്ണുകള്‍
ഭ്രാന്തമായി
അലഞ്ഞുതിരിഞ്ഞു.
വെളിച്ചം
കണ്ടപ്പോള്‍ പക്ഷെ
കണ്ണുകള്‍ വീണ്ടും
മുറിപ്പെട്ടുതുടങ്ങി.
ഇരുട്ടും വെളിച്ചവും
ഓരോ ചക്രങ്ങളായി
കണ്ണുകളിലൂടെ
ഓടിക്കൊണ്ടിരിക്കുന്നു.
മുറിപ്പെട്ടും സുഖപ്പെട്ടും
കണ്ണുകള്‍
ക്ഷീണിച്ചുമിരിക്കുന്നു.

No comments:
Post a Comment