സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്ന് ചെറിയ ഒരു കുട്ടി കരഞ്ഞു. അപ്പോള്‍ ബസ്സില്‍ നിന്നിരുന്ന ഒരാള്‍ പറഞ്ഞു: 'സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്ന് കരയാന്‍ പാടില്ലെന്ന് മോള്‍ക്കറിയില്ലേ? കണ്ടക്ടര്‍ മാമന്‍ ഗവര്‍മെന്റ് മാമനോട് പറഞ്ഞു കൊടുക്കും. ഗവര്‍മെന്റ് മാമന്‍ പോലീസുമാമനെ വിട്ട് തല്ലിക്കുകയും ചെയ്യും.' കുട്ടി കരച്ചില്‍ നിര്‍ത്തി. അയാളുടെ ബുദ്ധിവൈഭവത്തെയും നര്‍മബോധത്തെയും യാത്രക്കാര്‍ പുകഴ്ത്തി. ഗവര്‍മെന്റിനെയും ഉദ്യോഗസ്ഥരെയും ഭയപ്പെടുന്ന രീതിയില്‍ ഒരു കുട്ടിയ്ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ക്ക് അഭിമാനം തോന്നി.
Subscribe to:
Post Comments (Atom)

No comments:
Post a Comment