ഒന്നാന്തരം ഒരു child-specialist ആയ കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയാണ് 'എന്നിലൂടെ'. മാഷിന്റെ മിക്ക പുസ്തകങ്ങളെയും പോലെ നുറുങ്ങുകള്‍ കൂട്ടിയിണക്കിയാണ് ആത്മകഥയും എഴുതിയിരിക്കുന്നത്. മാഷേ പോലെ തന്നെ ആത്മകഥയും വളരെ ചെറുതാണ്. കറന്റ് ബുക്സ് 1987-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ മുതിര്‍ന്നവരുടെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകളും അടങ്ങിയിരിക്കുന്നു.
'വെയില്പുറത്തെ മഴയും മഴപ്പുറത്തെ വെയിലും
തുമ്പപ്പൂവും മുക്കുറ്റിപ്പൂവും പോലെയാണ് '
ഇതു വായിച്ചപ്പോള്‍ ഒരു സംശയവും എനിക്കു തോന്നിയില്ല. തുമ്പപ്പൂവും മുക്കുറ്റിപ്പൂവും അങ്ങനെതന്നെയാണ്. മാഷിന്റെ തന്നെ വാക്കുകളില്‍ ആസ്വാദനം ഒരു സൃഷ്ടികര്‍മമാണ്. ആസ്വാദനം നടക്കുമ്പോള്‍ വായനക്കാരില്‍ കൃതി പുനര്‍സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ പുനര്‍സൃഷ്ടിക്കപ്പെടാനുള്ള കഴിവാണ് ഒരു കൃതിയെ കാലാതിവര്‍ത്തിയാക്കുന്നത്.
Sunday, September 12, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment