ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഈ കൃതിയെക്കുറിച്ച് മുന്‍പേ കേട്ടിരുന്നെങ്കിലും ഇപ്പോളാണു വായിച്ചത്. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥ അനുബന്ധ കഥകളോടൊപ്പം പ്രതിപാദിച്ചിരിക്കുന്നു. കഥാകാരിയുടെ തന്നെ അഭിപ്രായത്തില്‍ ഏതാണ്ട് നാല്‍പ്പതു വര്‍ഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്മ്മക്ക്റിപ്പുകൂടിയാണ് ഈ നോവല്‍. അടുക്കും ചിട്ടയോടും കൂടെ ഒരു കഥ എങ്ങനെയെഴുതാമെന്നതിനു ഈ കഥ ഒരു ഉത്തമ ഉദാഹരണമാണ്.
കുറിപ്പ്:
* 1976ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിയ്ക്ക് ലഭിച്ചു.
* ചെറിയ പുസ്തകം പോലും പല സമയങ്ങളിലായി വായിച്ചു തീര്ക്കാറുള്ള ഞാന്‍, ഈ നോവല്‍ ഒറ്റയിരുപ്പിനു (അക്ഷരാര്‍ഥത്തില്‍) വായിച്ചു തീര്‍ത്തു.
Monday, May 17, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment