"ശെരിയാണ്, ഞാനാരോടും ഇപ്പോഴങ്ങനെ സംസാരിക്കാറില്ല. എന്തിന് സംസാരിക്കണം? ഞാൻ സംസാരിച്ചാൽ എനിക്കോ അവർക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ജീവിതം ഇങ്ങനെയങ്ങ് ജീവിച്ച് തീർക്കണം. ആർക്കും എന്നെക്കൊണ്ട് ഒരുപദ്രവവുമുണ്ടാകരുത്. ഞാനെന്തിനാണ് ഇങ്ങനെ വിഷമിച്ച് നടക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. എന്ത് വിഷമം? ഞാനിങ്ങനെതന്നെയല്ലേ? പിന്നെ, എല്ലാവർക്കും ഒരേപോലെയാകാൻ പറ്റുമോ?
എനിക്കൽപ്പം സൌന്ദര്യം കുറവാണെന്നതും ഞാൻ കറത്തിരിക്കുന്നുവെന്നതും സത്യം തന്നെ. അതിന് എനിക്കൽപ്പം വിഷമവുമുണ്ട്. സത്യം പറഞ്ഞാൽ അതിലല്ല എനിക്ക് വിഷമം. എന്റെ ഭംഗിയില്ലായ്മ എന്റെ കുറ്റമാണെന്ന തരത്തിലാണ് പലരും എന്നോട് ഭാവിക്കുന്നത്. അത്യാവശ്യം നന്നായ് തിരുവാതിര കളിക്കുന്ന എന്നെ കഴിഞ്ഞ ഓണപ്പരിപാടിക്ക് ടീമിൽ ചേർത്തില്ല. ആളധികമാണെന്നാണ് പറഞ്ഞത്. സത്യം ഞാൻ പറയാം. മൃദുലയും റോസും കളിക്കുന്നതിനേക്കാൾ എനിക്കറിയാം. ഞാനൊന്നും പറയാൻ പോയില്ല. വേണ്ടെങ്കിൽ വേണ്ട. അത്രതന്നെ.
ഇടയ്ക്ക് ഞാൻ വെറുതേയിരുന്ന് കരയാറുണ്ട്. പലപ്പോഴും അതെന്തിനാണെന്ന് എനിക്ക് തന്നെ മനസ്സിലാകാറില്ല. കരഞ്ഞു കഴിയുമ്പോൾ ഒരാശ്വാസമാണ്. പിന്നെ തോന്നും ഞാനീ ചിന്തിച്ച് കൂട്ടുന്നതൊക്കെ വെറുതെയാണെന്ന്. വളരെ അപൂർവമായാണ് ഞാൻ ബ്യൂട്ടി പാർലറിൽ പോകാറുള്ളത്. മിക്കവാറും അത് മിനുവിന് കൂട്ടുപോകുന്നതായിരിക്കും. ആകെ ചെയ്യാറുള്ളത് ത്രെഡിംഗ് മാത്രമാണ്. എന്റെ മുഖം കണ്ണാടിയിൽ കാണുന്നത് എനിക്കിഷ്ടമല്ല. അതിനാൽ കുറെ നേരം അവിടെയിരുന്നാൽ ഞാൻ അസ്വസ്ഥയാകും.
എന്നോടുള്ള പെരുമാറ്റത്തിൽ പെണ്‍കുട്ടികളേക്കാൾ എത്രയോ ഭേദമാണ് ആണ്‍കുട്ടികൾ. ചിലരൊക്കെ കളിയാക്കാറുണ്ടെങ്കിലും പൊതുവെ മിക്ക ആണ്‍കുട്ടികൾക്കും എന്നോടൽപ്പം സഹതാപമുണ്ട്. അവരോട് സംസാരിക്കുമ്പോൾ എനിക്കൊരാശ്വാസമാണ്. പലപ്പോഴും അവരിലൊരാളായ് കണക്കാക്കിയാണ് എന്നോടവർ സംസാരിക്കാറുള്ളത്. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങുന്നതിന് മുൻപ് ഞാനല്പം കരഞ്ഞിരുന്നു (എന്തിനാണാവോ?). ഗോകുൽ എന്നെ കണ്ടപ്പോൾ കണ്ണ്‍ ഇറുങ്ങിയിരിക്കുന്നതെന്തെന്ന് ചോദിച്ചു. തലവേദനയാണെന്ന് പറഞ്ഞു. അവന്റെ പക്കലുണ്ടായിരുന്ന തലവേദന മാറാനുള്ള ഒരു ടാബ്ലെറ്റ് എന്നെ പിടിപ്പിച്ചാണ് അവൻ പോയത്. മിനുവാണെങ്കിൽ എന്നെ ശ്രദ്ധിക്കുക പോലും ചെയ്യില്ലായിരുന്നു.
വീട്ടുകാർക്ക് എന്നെ വേണ്ടെന്ന് തോന്നുന്നു. അവരുടെ ഒരു സ്ഥിരം തലവേദനയാണ് ഞാനെന്നാണ് അവരുടെ സംസാരം കേട്ടാൽ തോന്നുക. നാട്ടുനടപ്പനുസരിച്ച് എന്നെ കല്യാണം കഴിച്ച് അയക്കണമെങ്കിൽ അച്ഛൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും. അതിനെപ്പറ്റി സംസാരം വരുമ്പോൾ കല്യാണം വേണ്ടെന്ന് ഞാനങ്ങ് പ്രസ്താവിക്കാറാണ് പതിവ്. എന്നിട്ട് എന്റെ മുറിയിൽ പോയി കരയും. കല്യാണം വേണ്ടാഞ്ഞിട്ടൊന്നുമല്ല. ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാകരുത്. അത്ര തന്നെ.
ഇനി ഞാനൊരു രഹസ്യം പറയാം. എനിക്കൊരാളോട് പ്രണയമുണ്ട്. കൂടെ പഠിക്കുന്നവനാണ്. ആൾ വളരെ സ്മാർട്ടാണ്. അവനെന്നെയും ഇഷ്ടമാണ്. എന്നോടതവൻ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ എന്നേക്കാൾ എത്രെയോ നല്ലൊരു പെണ്ണിനെ അവനു കിട്ടാൻ ഒരു വിഷമവുമില്ല. എനിക്ക് നല്ല ഭാവഭംഗിയാണെന്നാണ് അവൻ പറയുന്നത്. അതു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അവനെന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കാറുള്ളത്. അവന്റെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ (ആണായാലും പെണ്ണായാലും) അവനെപ്പോഴും കൈ പിടിച്ചോ ചുമലിൽ പിടിച്ചോ ആണ് സംസാരിക്കുക. ഇതെനിക്ക് ഒട്ടും ഇഷ്ടപ്പെടാറില്ല. സ്വന്തം അനിയത്തിയാണെങ്കിൽപോലും ഒരു പ്രായം കഴിഞ്ഞാൽ ശരീരം തൊട്ടു കളിക്കരുതെന്ന് ഞാനവനോട് എപ്പോഴും പറയും. ഇതിന്റെ പേരിൽ ഞങ്ങളിടയ്ക്ക് വഴക്കിടാറുണ്ട്. ഓരോരുത്തരുടെയും സ്വഭാവവും രീതികളും വ്യത്യസ്തമല്ലേ എന്നാണവാൻ ചോദിക്കാറുള്ളത്.
ഇടയ്ക്ക് ഞാൻ പലതും സങ്കൽപ്പിച്ച് കൂട്ടും. പഠനം കഴിഞ്ഞിറങ്ങുമ്പോൾ ഒരു സുന്ദരിപ്പെണ്ണിനെ അവന് വീട്ടുകാർ കല്യാണം കഴിച്ച് കൊടുക്കുമായിരിക്കും. അവൻ സമ്മതിക്കില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഞാനുമവനെ വീട്ടുകാരെ അനുസരിക്കാൻ നിർബന്ധിക്കും. എന്തിനവൻ ഭംഗിയില്ലാത്ത എന്നെ കല്യാണം കഴിച്ച് വീട്ടുകാരുമായ് പിണങ്ങണം? അപ്പോൾ ചില സിനിമാക്കഥയൊക്കെ എന്റെ മനസ്സിലൂടെ കടന്നുപോകും (ഉദാഹരണത്തിന് 'ആൾക്കൂട്ടത്തിൽ തനിയെ'). ഭംഗിയിലൊന്നുമല്ല കാര്യം എന്ന് നിങ്ങൾ കരുതുന്നുണ്ടാകും. എന്നാൽ മിക്ക തിരഞ്ഞെടുക്കലിനും നിറവും ഭംഗിയും ഒരു പ്രധാന ഘടകം തന്നെയാണ്. വെളുത്തവർ മാത്രമുള്ള ഒരു വീട്ടിൽ കറുത്ത ഒരു കുട്ടിയുണ്ടാകാൻ മിക്കവർക്കും താല്പര്യമുണ്ടാകില്ല.
പലപ്പോഴും, വീടും നാടും പ്രണയവുമൊക്കെ ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി ജീവിച്ചാലോ എന്ന് ചിന്തിക്കാറുണ്ട്. ഞാനിതെല്ലാം വിശദമായി ഒരു ദിവസം അവനോട് സംസാരിച്ചു. അവനെന്നെ ഒരുപാട് ഉപദേശിച്ചു. കുറച്ചു ദിവസം നല്ല ആശ്വാസം ഉണ്ടായിരുന്നു. പിന്നെയും പഴയ പോലെയായി. പിന്നെയാണ് അവൻ നിങ്ങളെകുറിച്ച് പറഞ്ഞത്. പനി പിടിച്ച് കിടപ്പിലായിരുന്നില്ലെങ്കിൽ അവൻ കൂടെ കണ്‍സൽടേഷന് വന്നേനെ."

No comments:
Post a Comment