സത്യം വ്യക്തമാണ്,
അത് കാഴ്ചകളിലൂടെ
എന്നും എന്റെ മുൻപിലെത്തുന്നു.
യാത്രയിലുടനീളം
അതിന്റെ വെളിച്ചമുണ്ട്.
പക്ഷെ,
പലപ്പോഴും വഴി കാട്ടുന്നതിനു പകരം
അതെന്റെ കണ്ണു കാണാതാക്കുന്നു.
ഇടയ്ക്കൊക്കെ
അതെന്റെ ഭക്ഷണത്തിൽ കയറിക്കൂടുകയും
ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു.
സത്യം മുഴുവനായ് ആഗിരണം
ചെയ്യേണ്ടുന്നതിനുള്ള എൻസൈമുകൾ
ഞാനിനിയും
ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു.
സത്യമെന്നിൽ ഉൾചേർന്നാൽ
എന്റെ കണ്ണുകൾ പ്രകാശിക്കും,
കൈകൾ കരുത്തുറ്റതാകും,
ചിന്ത സുഗന്ധം പരത്തും.
എന്നാൽ,
സത്യമുൾക്കൊള്ളാൻ ആ ഒരു
അവസ്ഥയിലെത്തണമോയെന്നുള്ളത്
എനിക്കൊരു പ്രഹേളികയായ് തുടരുന്നു.
അത് കാഴ്ചകളിലൂടെ
എന്നും എന്റെ മുൻപിലെത്തുന്നു.
യാത്രയിലുടനീളം
അതിന്റെ വെളിച്ചമുണ്ട്.
പക്ഷെ,
പലപ്പോഴും വഴി കാട്ടുന്നതിനു പകരം
അതെന്റെ കണ്ണു കാണാതാക്കുന്നു.
ഇടയ്ക്കൊക്കെ
അതെന്റെ ഭക്ഷണത്തിൽ കയറിക്കൂടുകയും
ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു.
സത്യം മുഴുവനായ് ആഗിരണം
ചെയ്യേണ്ടുന്നതിനുള്ള എൻസൈമുകൾ
ഞാനിനിയും
ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു.
സത്യമെന്നിൽ ഉൾചേർന്നാൽ
എന്റെ കണ്ണുകൾ പ്രകാശിക്കും,
കൈകൾ കരുത്തുറ്റതാകും,
ചിന്ത സുഗന്ധം പരത്തും.
എന്നാൽ,
സത്യമുൾക്കൊള്ളാൻ ആ ഒരു
അവസ്ഥയിലെത്തണമോയെന്നുള്ളത്
എനിക്കൊരു പ്രഹേളികയായ് തുടരുന്നു.

No comments:
Post a Comment