അവൻ തന്റെ പ്രിയതമയെ ധ്യാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. ധ്യാനമൂർച്ചയിൽ ദൈവം പ്രത്യക്ഷപ്പെട്ടു. ധ്യാനത്തിൽ നിന്നുമുണർന്ന അവന് തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടത് പ്രിയതമയാണോ അതോ ദൈവമാണോ എന്ന് വ്യക്തമായില്ല. ദൈവം പറഞ്ഞു: "നീ എന്നെ ധ്യാനിക്കുക, നിർവാണം നേടുക". അതു ദൈവം തന്നെയാണെന്ന് മനസ്സിലാക്കിയ അവൻ മറുപടി പറഞ്ഞു: "എനിക്കു ലഭിക്കുന്ന നിർവാണം അവളുടേതുകൂടെയാണെങ്കിൽ ദൈവമേ ഞാനങ്ങയെതന്നെ ധ്യാനിക്കാം." അനിർവചനീയമായ ഒരു ഭാവത്തോടെ അവനെ അൽപനേരം നോക്കിനിന്നശേഷം ദൈവം അപ്രത്യക്ഷനായി. അവൻ പ്രണയപൂർവ്വം ധ്യാനം തുടർന്നു.
Saturday, September 14, 2013
Subscribe to:
Post Comments (Atom)

No comments:
Post a Comment