Saturday, November 3, 2012

നീ


നീയാണെന്‍ ഹൃദയവും 
ഹൃദയത്തിലൊഴുകുന്ന രക്തവും  
രക്തത്തിന്‍ ചുവപ്പും 
ചുവപ്പിന്‍ സൗന്ദര്യവും !

നീതന്നെയാണെന്റെ കണ്ണും 
കണ്ണിലെ കാഴ്ചയും 
കാഴ്ചതന്‍ നിറവും 
നിറത്തിന്റെ പൊരുളും !!

നീതന്നെയല്ലോയീഞാനും 
എന്നിലെ ജീവനും 
അതുതന്‍ തുടര്‍ച്ചയും 
ഇനിയുള്ള ലോകവും !!!

2 comments:

  1. എന്തൊരു ഭാവപ്പകര്‍ച്ച യാണു കഴിഞ്ഞ മൂന്നു കവിതകളില്‍......... !
    രാജ്ഞിയെ ചുവന്ന സിംഹാസനത്തില്‍ ഇരുത്തുക ...

    ReplyDelete