Thursday, January 13, 2011
വൃത്തം
അവനൊരു വൃത്തം വരച്ചു. അതും അതിനുള്ളും താനാണെന്നും അതിനു പുറത്തുള്ളതെല്ലാം തന്നില്‍നിന്നു ഭിന്നമാണെന്നും അവന്‍ സങ്കല്‍പ്പിച്ചു. ആ സങ്കല്പം കുറച്ചു കാലം അവനു തൃപ്തിയേകി. പിന്നെ ആ വൃത്തം അസ്ഥിരമാണെന്ന് അവന് തോന്നിത്തുടങ്ങി. ഒന്നുകില്‍ വൃത്തം ചുരുങ്ങിച്ചുരുങ്ങി ഒരു ബിന്ധുവിലവസാനിക്കണമെന്നും അല്ലെങ്കില്‍ അത് വലുതായിവലുതായി അനന്തതയില്‍ ലയിക്കണമെന്നും അവന് തോന്നി. അതിലേതാണ് വേണ്ടതെന്ന ചോദ്യം അവനെ കുഴച്ചു. എന്നാല്‍ അത് രണ്ടും ഒന്ന് തന്നെയാണെന്ന് പിന്നെ അവന് തോന്നിത്തുടങ്ങി.
Subscribe to:
Post Comments (Atom)

No comments:
Post a Comment