കഴിഞ്ഞ ക്രിസ്തുമസിനോടടുപ്പിച്ചു കോഴിക്കോട് നിന്നും വടകര വരെയുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍:
പശുക്കളുമായ് ചങ്ങാത്തം കൂടുന്ന പറവകള്‍, പച്ച നെല്‍പ്പാടങ്ങള്‍, വയലുകള്‍ നികത്തിയുണ്ടാക്കിയ തെങ്ങിന് തോപ്പുകള്‍, തീവണ്ടി നിറയെ പരിച്ചയക്കാരാണെന്നതില് തെല്ലും സംശയമില്ലാതെ ചിരിച്ചു കൈവീശിക്കാണിക്കുന്ന കൊച്ചു കുട്ടികള്‍, ചെറിയ മനോഹരങ്ങളായ വീടുകള്‍, വയലറ്റ് പൂക്കള്‍ നിറഞ്ഞ മണല്‍ തിട്ടകള്‍, മുടി രണ്ടായ് പിന്നിയിട്ട് യൂണിഫോം ധരിച്ച് കഥകള്‍ പറഞ്ഞ് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍, ഏതോ യാത്രക്കിടയില്‍ മരത്തണലില്‍ വിശ്രമിക്കുന്ന വയസ്സായ ഒരു സ്ത്രീ, തീവണ്ടിക്ക് പുതിയൊരു താളം പകരുന്ന പാലങ്ങള്‍, പ്രലോഭിപ്പിക്കുന്ന പുഴകള്‍, ഒരേ ടെലിഫോണ്‍ കമ്പിയില്‍ എതിര് ദിശകളിലിരിക്കുന്ന പൊന്മാനും കുയിലും, വസ്ത്രങ്ങളലക്കുന്ന സ്ത്രീകള്‍, സാധനങ്ങള്‍ വാങ്ങാനായ് സഞ്ചിയുമായ് പോകുന്ന പുരുഷന്മാര്, ചെറിയ നിരവധി ആമ്പല്‍ പൊയ്കകള്‍, മുഷിഞ്ഞ വസ്ത്രം ധരിച്ചവരും വസ്ത്രമില്ലാത്തവരുമായ നാടോടിക്കുട്ടികള്‍, കഥകളുറങ്ങിക്കിടക്കുന്ന ഇടവഴികള്‍, ചുവന്ന ചായം പൂശിയ പാര്‍ടി ഓഫീസുകള്‍, ഊഞ്ഞാലാടുന്ന കുട്ടികള്‍, ഒരു ദുരന്തം പോലെ പൊടുന്നനെ എതിര് ദിശയില്‍ വരുന്ന തീവണ്ടികള്‍, ഇടയ്ക്കിടയ്ക്കുള്ള ചെറിയ പട്ടണങ്ങള്‍, മഞ്ഞ പൂക്കള്‍ നിറഞ്ഞ മരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍ പോലെയുള്ള കുടിലുകള്‍, പാടങ്ങള്‍ക്കു അതിരായ് അകലെ കാണുന്ന മലനിരകള്‍, തീവണ്ടിയെ തെല്ലും കൂസാതെ പുല്ലു തിന്നുന്ന പശുക്കള്‍, സാകൂതം തീവണ്ടിയെത്തന്നെ നോക്കിനില്ക്കുന്ന ആടുകള്‍, വീടുകളില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, പിന്നെ വടകരയെത്തിയതറിയാതെ ചവിട്ടുപടിയിലിരുന്നു കാഴ്ചകള്‍ കാണുന്ന എന്നെയും ഞാന്‍ കണ്ടു.
Subscribe to:
Post Comments (Atom)

valare nannayittu ezhuthunundu..
ReplyDeleteTheevandi janalakkal irunnnu yatra cheytha oru pratheethi.. :)
Vivek.
Thanks :)
ReplyDeleteഅസ്ലം കുട്ടി. എം ( mk_aslam@yaahoo.com)
ReplyDeleteസന്ദീപ്
മിക്കവാറും എല്ലാം വായിച്ചു. വളരെ ഇഷ്ടപ്പെട്ടു . ഹൃദ്യമായ ശൈലി, ശുദ്ധ നര്‍മ്മം . നന്മകള് നേരുന്നു . പ്രാര്‍ഥനയോടെ
ദയവുള്ള വാക്കുകള്‍ക്ക് നന്ദി.
Delete