വളരെ വിശാലമായ മുറ്റമാണ് കുമാരന്റെ വീടിനുള്ളത്. ഒരു തണുപ്പു കാലത്ത് കുമാരൻ മുറ്റം മുഴുവൻ ടൈൽ പതിച്ചു. ചുവപ്പും കറുപ്പും ഇടകലർന്ന പോളിഷ് ചെയ്ത ടൈലുകൾ മുറ്റം സുന്ദരമാക്കി. ദിവസവും മുറ്റം അടിച്ചുകഴുകുന്നത് കുമാരൻ പതിവാക്കി. പുറത്തു പോയി വരുമ്പോൾ ഗേറ്റിനടുത്തുവച്ചു തന്നെ ചെരുപ്പൂരി കൈയിൽ പിടിച്ചാണ് കുമാരൻ വീട്ടിൽ കയറുന്നത്. ഇതൊന്നും വീട്ടിലെ മറ്റുള്ളവർ ചെയ്യാറില്ല എന്നു മാത്രമല്ല കുമാരൻ ഇങ്ങനെ ചെയ്യുന്നത് നോക്കി ഊറിച്ചിരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ വേനൽക്കാലമായി. ടൈലുകൾ കാരണം വീട്ടിലെ ചൂട് വളരെയധികം കൂടി. കുമാരൻ ചിന്താകുലനായി. അങ്ങനെ ഒരു ദിവസം കുമാരൻ പറമ്പിൽ നിന്നും മണ്ണെടുത്ത് നല്ല കട്ടിയിൽ ടൈലുകൾക്ക് മുകളിൽ വിരിച്ചു. ഇത് ചൂടിന് അല്പം ആശ്വാസം നൽകിയെങ്കിലും നല്ലൊരു വേനൽമഴ പെയ്തപ്പോൾ മുറ്റം മുഴുവൻ ചളിയാകുകയും അത് കുമാരന് വളരെയധികം മനപ്രയാസം ഉണ്ടാക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment