തന്റെ ഒരു കണ്ണ് അവന്‍ രണ്ടു കണ്ണും ഇല്ലാത്ത ഒരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ലോകത്ത് രണ്ടു കണ്ണുള്ളവരുടെ എണ്ണം ഒന്നു കുറയുകയും ഒരു കണ്ണു മാത്രമുള്ളവരുടെ എണ്ണം രണ്ടു കൂടുകയും ചെയ്തു. തന്റെ ഒരു കൈ അവന്‍ രണ്ടു കൈയ്യും ഇല്ലാത്ത ഒരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ലോകത്ത് രണ്ടു കൈയ്യും ഉള്ളവരുടെ എണ്ണം ഒന്നു കുറയുകയും എന്നാല്‍ ഒരു കൈ മാത്രമുള്ളവരുടെ എണ്ണം രണ്ടു കൂടുകയും ചെയ്തു. അവന്‍ തന്റെ കാലിലൊന്നും ദാനം ചെയ്തതിനാല്‍ ഒരു കാല്‍ മാത്രമുള്ളവരുടെയും രണ്ടു കാലുള്ളവരുടെയും എണ്ണത്തില്‍ ലോകത്ത് ഏറ്റക്കുറച്ചിലുണ്ടായി. എന്നാല്‍ ഒരു കണ്ണും ഒരു കൈയ്യും ഒരു കാലും മാത്രമുള്ളവനായി ലോകത്ത് അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Subscribe to:
Post Comments (Atom)

No comments:
Post a Comment